---
title: "ക്രിമിനൽ കേസുകളിൽ ‘കാപ്പ’ പൂട്ടിട്ട് പൊലീസ്; പൊന്നാനിയിലെ മൂന്ന് പേരെ മലപ്പുറം ജില്ലയിൽ നിന്ന് നാടുകടത്തി"
english_title: "Police invoke KAAPA to exile three Ponnani men from Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385814/kaapa-three-men-exiled-malappuram"
published_at: "2026-10-06T19:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac502dd61328_kaapa-three-men-exiled-malappuram.jpg"
keywords: ["KAAPA", "MalappuramPolice", "Ponnani", "CrimeCases", "DrugCases"]
---

# ക്രിമിനൽ കേസുകളിൽ ‘കാപ്പ’ പൂട്ടിട്ട് പൊലീസ്; പൊന്നാനിയിലെ മൂന്ന് പേരെ മലപ്പുറം ജില്ലയിൽ നിന്ന് നാടുകടത്തി

> **Lead Summary:** മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നു പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടവരാണ് ഇവർ. വെളിയങ്കോട് പഴയകടവ് സ്വദേശി കറുപ്പം വീട്ടിൽ കെ.വി.ഷാഫി , പൊന്നാനി അഴീക്കൽ സ്വദേശി അത്തോളിപ്പറമ്പിൽ വീട്ടിൽ എ.പി.അൻസാർ , പൊന്നാനി മരക്കടവ് സ്വദേശി പുതുപൊന്നാനിക്കാരന്റെ വീട്ടിൽ പി.സക്കീർ എന്നിവർക്കെതിരെയാണ് നടപടി.

## Article Content

മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നു പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടവരാണ് ഇവർ. വെളിയങ്കോട് പഴയകടവ് സ്വദേശി കറുപ്പം വീട്ടിൽ കെ.വി.ഷാഫി , പൊന്നാനി അഴീക്കൽ സ്വദേശി അത്തോളിപ്പറമ്പിൽ വീട്ടിൽ എ.പി.അൻസാർ , പൊന്നാനി മരക്കടവ് സ്വദേശി പുതുപൊന്നാനിക്കാരന്റെ വീട്ടിൽ പി.സക്കീർ എന്നിവർക്കെതിരെയാണ് നടപടി.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജി ഇവർ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിറക്കി.

മാരക മയക്കുമരുന്നായ എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ നിരോധിത മയക്കുമരുന്നുകളുടെ വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ ഷാഫിക്കെതിരെ പൊന്നാനി, പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനുകളിലായി നിലവിൽ നാലോളം കേസുകളുണ്ട്.

അൻസാർ കുറ്റകരമായ നരഹത്യാശ്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറോളം കേസുകളിൽ പ്രതിയാണ്. സക്കീർ കഞ്ചാവ് വിപണനം, ഉപയോഗം, കുറ്റകരമായ നരഹത്യാശ്രമം, കഠിന ദേഹോപദ്രവം, പിടിച്ചുപറി തുടങ്ങിയ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറോളം കേസുകളിൽ പ്രതിയാണ്.

Police have exiled three men from Malappuram district under the KAAPA law after they were found to be repeatedly involved in serious criminal cases. The action was taken based on a report by Malappuram District Police Chief Chaithra Theresa John and an order from the Thrissur Range DIG.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385814/kaapa-three-men-exiled-malappuram)