---
title: "പിടിയിലാകുമെന്ന് കരുതിയില്ലേ? തലശ്ശേരിയിൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മണിക്കൂറുകൾക്കകം പ്രതി അറസ്റ്റിൽ"
english_title: "Mosque Donation Box Theft in Thalassery Ends in Swift Arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385795/thalassery-mosque-donation-box-theft-arrest-"
published_at: "2026-10-06T16:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4d3e47b8f8_thalassery-mosque-donation-box-theft-arrest-.jpg"
keywords: ["Thalassery", "MosqueTheft", "CCTVFootage", "PoliceArrest", "KeralaCrime"]
---

# പിടിയിലാകുമെന്ന് കരുതിയില്ലേ? തലശ്ശേരിയിൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മണിക്കൂറുകൾക്കകം പ്രതി അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി: **തലശ്ശേരിയിൽ പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് അറസ്റ്റിലായത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവ്യൂ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്.

## Article Content

**തലശ്ശേരി: **തലശ്ശേരിയിൽ പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് അറസ്റ്റിലായത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവ്യൂ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം രാവിലെ 11:20-ഓടെയായിരുന്നു സംഭവം. പള്ളിയുടെ അകത്ത് പ്രവേശിച്ച മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. ഭണ്ഡാരത്തിലുണ്ടായിരുന്ന 10,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മോഷണത്തിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കടന്നപ്പള്ളി സ്വദേശി സൈഫുദ്ദീനാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് നടത്തിയ ശക്തമായ തെരച്ചിലിൽ പള്ളൂർ ഭാഗത്തുനിന്ന് മണിക്കൂറുകൾക്കകം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ സൈഫുദ്ദീൻ എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

A man was arrested within hours after allegedly breaking open a mosque’s donation box and stealing cash in Thalassery. CCTV footage from the mosque helped police identify and track down the suspect, who has multiple cases against him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385795/thalassery-mosque-donation-box-theft-arrest-)