---
title: "ശബരിമല തീർഥാടനം: അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ 87 നഴ്സിങ് ഓഫീസർ ഒഴിവ്"
english_title: "Sabarimala Pilgrimage: 87 Nursing Officer Vacancies in Emergency Medical Centres"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385792/sabarimala-pilgrimage-nursing-officer-vacancies"
published_at: "2026-10-06T16:04:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4cfa18e752_sabarimala-pilgrimage-nursing-officer-vacancies.jpg"
keywords: ["Sabarimala", "NursingOfficer", "EmergencyMedical", "Pathanamthitta", "ACLS"]
---

# ശബരിമല തീർഥാടനം: അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ 87 നഴ്സിങ് ഓഫീസർ ഒഴിവ്

> **Lead Summary:** **പത്തനംതിട്ട: **ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിലേക്ക് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ നഴ്സിങ് ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടക്കുന്നു. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് ഈ അവസരം ലഭ്യമാക്കിയിട്ടുള്ളത്. ആകെ 87 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിലും കരിമലയിലുമായി പ്രവർത്തിക്കുന്ന എമർജൻസി മെഡിക്കൽ സെന്ററുകളിലാണ് ഇവർക്ക് നിയമനം ലഭിക്കുക.

## Article Content

**പത്തനംതിട്ട: **ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിലേക്ക് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ നഴ്സിങ് ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടക്കുന്നു. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് ഈ അവസരം ലഭ്യമാക്കിയിട്ടുള്ളത്. ആകെ 87 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിലും കരിമലയിലുമായി പ്രവർത്തിക്കുന്ന എമർജൻസി മെഡിക്കൽ സെന്ററുകളിലാണ് ഇവർക്ക് നിയമനം ലഭിക്കുക.

യോഗ്യതകളും മുൻഗണനയും:

അംഗീകൃത കോളേജിൽ നിന്നുള്ള ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് യോഗ്യതയും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത. മുൻ വർഷങ്ങളിൽ ശബരിമലയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എ.സി.എൽ.എസ് (ACLS) സർട്ടിഫിക്കറ്റ് ഉള്ളവർക്കും നിയമനത്തിൽ മുൻഗണന ലഭിക്കും. നവംബർ 14 മുതൽ 2027 ജനുവരി 21 വരെയാണ് സേവന കാലാവധി.

അഭിമുഖ വിവരങ്ങൾ:

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പത്തനംതിട്ട കളക്ടറേറ്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് ഒക്ടോബർ എട്ടിന് (നാളെ) രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് അഭിമുഖം നടക്കുന്നത്.

Temporary recruitment is underway for Nursing Officer posts in emergency medical centres along the Sabarimala pilgrimage route. The interview will be held on October 8 at the District Medical Office in Pathanamthitta, with 87 vacancies reported and preference for candidates with ACLS certification or prior Sabarimala service.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385792/sabarimala-pilgrimage-nursing-officer-vacancies)