---
title: "ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി ‘മൈൻഡ് കണ്ണൻ’ അറസ്റ്റിൽ"
english_title: "Notorious criminal ‘Mind Kannan’ arrested in office attack case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385791/mind-kannan-arrested-office-attack-case"
published_at: "2026-10-06T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4cfc4baaa7_f69ff4ed-1517-4ad0-b3d1-5aa994d866ca.jpeg"
keywords: ["WaterTransportDepartment", "ErnakulamPolice", "CrimeNews", "Arrest", "KeralaNews"]
---

# ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി ‘മൈൻഡ് കണ്ണൻ’ അറസ്റ്റിൽ

> **Lead Summary:** എറണാകുളം: എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കൊച്ചി തോപ്പുംപടി സ്വദേശി അശോകന്റെ മകൻ, 'മൈൻഡ് കണ്ണൻ' എന്നറിയപ്പെടുന്ന വിഷ്ണു കണ്ണൻ ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്.

## Article Content

എറണാകുളം: എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കൊച്ചി തോപ്പുംപടി സ്വദേശി അശോകന്റെ മകൻ, 'മൈൻഡ് കണ്ണൻ' എന്നറിയപ്പെടുന്ന വിഷ്ണു കണ്ണൻ ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്.

എറണാകുളം ജലഗതാഗത വകുപ്പിലെ ജീവനക്കാരനും ചേർത്തല പൂച്ചാക്കൽ സ്വദേശിയുമായ മാഹിൻ, ഇയാളുടെ സുഹൃത്ത് നവാസ് എന്നിവർക്ക് നേരെയാണ് ഓഫീസിൽ കയറി ആക്രമണമുണ്ടായത്. സംഭവത്തിൽ മാഹിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 05.10.2026-ന് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സബ് ഇൻസ്പെക്ടർമാരായ അനസ് തൗഫിക്, വിധുൻ, സുബോധ്, സീനിയർ സിപിഒമാരായ രാജേഷ്, ജിനീഷ് എന്നിവരടങ്ങിയ സംഘം എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് നിന്നാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി വിഷ്ണു കണ്ണനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Vishnu Kannan, alias ‘Mind Kannan’, has been arrested by Ernakulam Central Police in connection with an attack on Water Transport Department employees inside their office. The accused, a resident of Thoppumpady, was taken into custody near the Ernakulam boat jetty and later remanded by court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385791/mind-kannan-arrested-office-attack-case)