---
title: "ആര്‍. സുഗതന് ജാമ്യം; കാപ്പാ കേസിലെ കരുതല്‍ തടങ്കല്‍ റദ്ദാക്കി ഹൈക്കോടതി"
english_title: "HC Quashes Preventive Detention Order in R. Sugathan Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385778/hc-quashes-preventive-detention-order-sugathan"
published_at: "2026-10-06T14:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4c062c9c64_hc-quashes-preventive-detention-order-sugathan.jpg"
keywords: ["KeralaNews", "BJP", "HighCourt", "PreventiveDetention", "Thiruvananthapuram"]
---

# ആര്‍. സുഗതന് ജാമ്യം; കാപ്പാ കേസിലെ കരുതല്‍ തടങ്കല്‍ റദ്ദാക്കി ഹൈക്കോടതി

> **Lead Summary:** കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതന് ആശ്വാസം. കാപ്പാ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ജി.ആർ. അശ്വതി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

## Article Content

കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതന് ആശ്വാസം. കാപ്പാ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ജി.ആർ. അശ്വതി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ കാപ്പാ തടങ്കൽ ഉത്തരവ് ചോദ്യം ചെയ്താണു ഹർജി സമർപ്പിച്ചത്. തടങ്കലിന് ആധാരമായ രേഖകൾ പൂർണമായി നൽകിയില്ലെന്നു ഹർജിയിൽ പറയുന്നു.

പല രേഖകളിലും പേജുകൾ കാണാനില്ല. ചില രേഖകൾ വായിക്കാൻ കഴിയാത്തതാണെന്നും ഹർജിയിലുണ്ട്. സുഗതനെതിരെ ചുമത്തിയ കാപ്പാ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

തടങ്കലിന് ആധാരമാക്കിയ ഏഴു കേസുകളിൽ പലതും രാഷ്ട്രീയ കേസുകളോ കൗണ്ടർ കേസുകളോ ആണെന്നും ഹർജിക്കാർ വാദിച്ചു. ഒത്തുതീർപ്പായ കേസിന്റെ വിവരങ്ങൾ ഡിറ്റെയ്നിങ് അതോറിറ്റി പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

തടങ്കൽ ഉത്തരവ് നടപ്പാക്കിയപ്പോൾ ഹൈക്കോടതി മുൻ ഉത്തരവുകളും പരിഗണിച്ചിട്ടില്ലെന്നും ഹർജിക്കാർ പറയുന്നു. തടങ്കലിനെതിരായ നിവേദനങ്ങളിൽ സർക്കാർ കാലതാമസം വരുത്തിയെന്നും ഈ സാഹചര്യത്തിൽ സുഗതന്റെ തടങ്കൽ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച് മോചിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് കോടതി ഇന്ന് ഹർജിയിൽ വിധി പറഞ്ഞത്.

The Kerala High Court has quashed the preventive detention order issued against BJP councillor R. Sugathan of the Thiruvananthapuram Corporation. The ruling came on a petition filed by his wife and is seen as a major relief for the BJP.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385778/hc-quashes-preventive-detention-order-sugathan)