---
title: "ചൂടുകുരു മൂലം ബുദ്ധിമുട്ടാറുണ്ടോ? ഈ മുൻകരുതലുകൾ എടുത്തോളൂ!"
english_title: "Heat Rash Bothering You? Follow These Precautions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385772/heat-rash-prevention-tips-"
published_at: "2026-10-06T14:40:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4bbbbe2eed_heat-rash-prevention-tips.jpg"
keywords: ["HeatRash", "SummerHealth", "SkinCare", "HygieneTips", "Hydration"]
---

# ചൂടുകുരു മൂലം ബുദ്ധിമുട്ടാറുണ്ടോ? ഈ മുൻകരുതലുകൾ എടുത്തോളൂ!

> **Lead Summary:** ** **വേനൽക്കാലത്ത് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ചൂടുകുരു. വിയർപ്പുകുഴലുകൾ അടഞ്ഞുപോകുമ്പോൾ പുറത്തേക്ക് വരാനാകാതെ വിയർപ്പ് ചർമ്മത്തിനടിയിൽ തടഞ്ഞുനിൽക്കുന്നതാണ് ചൂടുകുരുവിന് കാരണം. ചൂടുകുരു വരുന്നത് തടയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

## Article Content

** **വേനൽക്കാലത്ത് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ചൂടുകുരു. വിയർപ്പുകുഴലുകൾ അടഞ്ഞുപോകുമ്പോൾ പുറത്തേക്ക് വരാനാകാതെ വിയർപ്പ് ചർമ്മത്തിനടിയിൽ തടഞ്ഞുനിൽക്കുന്നതാണ് ചൂടുകുരുവിന് കാരണം. ചൂടുകുരു വരുന്നത് തടയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

***ശ്രദ്ധയോടെയുള്ള വസ്ത്രധാരണം: വായുസഞ്ചാരം നന്നായി ലഭിക്കുന്ന അയഞ്ഞ പരുത്തി (cotton) വസ്ത്രങ്ങൾ ധരിക്കുക. സിന്തറ്റിക്, നൈലോൺ തുണികൾ വിയർപ്പ് നിലനിർത്തുകയും ചൂടുകുരു വർദ്ധിപ്പിക്കുകയും ചെയ്യും.***

***വ്യക്തിശുചിത്വം: ദിവസവും രണ്ടുനേരമെങ്കിലും കുളിക്കുക. വിയർപ്പും അഴുക്കും അടിഞ്ഞുകൂടുന്നത് തടയാൻ ഇത് സഹായിക്കും. മൃദുവായ സോപ്പുകൾ ഉപയോഗിക്കുന്നതാണ് ചർമ്മത്തിന് നല്ലത്.***

***ശരീരം തണുപ്പിച്ച് നിർത്തുക: എയർകണ്ടീഷണറോ ഫാനോ ഉപയോഗിച്ച് മുറിയിലെ താപനില നിയന്ത്രിക്കുക. ചൂട് കൂടിയ സ്ഥലങ്ങളിൽ അധികനേരം നിൽക്കുന്നത് ഒഴിവാക്കുക.***

***ധാരാളം വെള്ളം കുടിക്കുക: ശരീരത്തിലെ ജലാംശം നിലനിർത്താൻ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ താപനില ക്രമീകരിക്കാൻ സഹായിക്കും.***

***വിയർപ്പ് തുടച്ചുനീക്കുക: വേനൽക്കാലത്ത് പുറത്തിറങ്ങി വരുമ്പോഴോ വിയർക്കുമ്പോഴോ വൃത്തിയുള്ള ഈർപ്പമില്ലാത്ത തുണികൊണ്ട് ശരീരം ഒപ്പി വൃത്തിയാക്കുക.***

***ടാൽക്കം പൗഡറുകൾ: അമിതമായി സുഗന്ധമുള്ള പൗഡറുകൾ ഒഴിവാക്കുക. പകരം ആന്റിസെപ്റ്റിക് പൗഡറുകൾ നേരിയ അളവിൽ ഉപയോഗിക്കുന്നത് വിയർപ്പ് ആഗിരണം ചെയ്യാൻ സഹായിക്കും.***

English Summary: Heat rash occurs when sweat ducts get blocked and sweat gets trapped under the skin. Wearing loose cotton clothes, maintaining personal hygiene, staying cool, drinking enough water, wiping off sweat, and using mild antiseptic powders can help prevent it.***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385772/heat-rash-prevention-tips-)