---
title: "വന്ദേമാതരം സെമിനാർ വിവാദം: 'വർഗീയത പ്രചരിപ്പിക്കുന്നയാളെ തിരഞ്ഞുപിടിച്ച് കൊണ്ടുവന്നത് മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളി' - എം. ശിവപ്രസാദ്"
english_title: "Vande Mataram Seminar Row: Inviting J. Nandakumar Is a Challenge to Secular India, Says M. Shivaprasad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385758/vande-mataram-seminar-row-nandakumar-secular-india"
published_at: "2026-10-06T13:39:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4ad28664ec_vande-mataram-seminar-row-nandakumar-secular-india.jpg"
keywords: ["SFI", "RSS", "CampusPolitics", "Secularism", "KeralaNews"]
---

# വന്ദേമാതരം സെമിനാർ വിവാദം: 'വർഗീയത പ്രചരിപ്പിക്കുന്നയാളെ തിരഞ്ഞുപിടിച്ച് കൊണ്ടുവന്നത് മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളി' - എം. ശിവപ്രസാദ്

> **Lead Summary:** **കോഴിക്കോട്: **കാസർകോട് കേന്ദ്ര സർവ്വകലാശാലയിലെ 'വന്ദേമാതരം' സെമിനാറിൽ ആർഎസ്എസ് സൈദ്ധാന്തികൻ ജെ. നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി ഉൾപ്പെടുത്തിയതിൽ രൂക്ഷ വിമർശനവുമായി എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് രംഗത്ത്. വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരിപാടിയാണ് കാസർകോട് നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**കോഴിക്കോട്: **കാസർകോട് കേന്ദ്ര സർവ്വകലാശാലയിലെ 'വന്ദേമാതരം' സെമിനാറിൽ ആർഎസ്എസ് സൈദ്ധാന്തികൻ ജെ. നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി ഉൾപ്പെടുത്തിയതിൽ രൂക്ഷ വിമർശനവുമായി എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് രംഗത്ത്. വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരിപാടിയാണ് കാസർകോട് നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വന്ദേമാതരം സെമിനാറിനെ എസ്‌എഫ്‌ഐ എതിർക്കുന്നില്ലെന്നും എന്നാൽ പരിപാടിയിൽ സംഘപരിവാർ നേതാവിനെത്തന്നെ മുഖ്യപ്രഭാഷകനാക്കണമെന്ന് എടുത്ത പിടിവാശിയാണ് പ്രശ്നമെന്നും ശിവപ്രസാദ് ചോദിച്ചു. ബോധപൂർവ്വം വർഗീയത പ്രചരിപ്പിക്കുന്നയാളെ തിരഞ്ഞുപിടിച്ച് കൊണ്ടുവന്നത് മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സ്‌കൂൾ കായികമേളയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും എം. ശിവപ്രസാദ് പ്രതികരിച്ചു. യുഡിഎഫ് സർക്കാർ തകർത്തു കളഞ്ഞ മാതൃകയാണ് എൽഡിഎഫ് തിരിച്ചുപിടിച്ചത്. എന്നാൽ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും സംഘാടകർ തയ്യാറായില്ലെന്നും, വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാത്ത കളരിയായി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കായികമേളയുടെ നടത്തിപ്പിൽ കനത്ത കെടുകാര്യസ്ഥതയും സാമ്പത്തിക അഴിമതിയും നടന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ശക്തമായ തുടർസമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ശിവപ്രസാദ് മുന്നറിയിപ്പ് നൽകി. മുൻകാലങ്ങളിൽ ഭക്ഷണത്തെക്കുറിച്ചുള്ള വിവാദങ്ങളായിരുന്നു ഉയർന്നതെങ്കിൽ, നിലവിൽ വിദ്യാർത്ഥികൾക്ക് കുടിക്കാൻ പച്ചവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SFI state president M. Shivaprasad strongly criticized the inclusion of RSS ideologue J. Nandakumar as the keynote speaker at a Vande Mataram seminar held at Central University of Kashmir. He also alleged mismanagement and financial irregularities in the state school sports meet, demanding a comprehensive probe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385758/vande-mataram-seminar-row-nandakumar-secular-india)