---
title: "ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പ്രതിഷേധം; ‘ഇത് ജനാധിപത്യത്തിനായുള്ള പോരാട്ടമെന്നു ഖാർഗെ"
english_title: "Opposition to Continue Protests Until Gyanesh Kumar Resigns, Says Kharge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385749/opposition-protests-gyanesh-kumar-resignation"
published_at: "2026-10-06T12:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4a05f601df_opposition-protests-gyanesh-kumar-resignation.jpg"
keywords: ["ElectionCommission", "MallikarjunKharge", "IndiaBloc", "SaveDemocracy", "OppositionProtest"]
---

# ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പ്രതിഷേധം; ‘ഇത് ജനാധിപത്യത്തിനായുള്ള പോരാട്ടമെന്നു ഖാർഗെ

> **Lead Summary:** **ന്യൂഡൽഹി: **മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇതെന്ന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

## Article Content

**ന്യൂഡൽഹി: **മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇതെന്ന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ചൊവ്വാഴ്ച ഡൽഹിയിൽ പാർലമെന്റിന്റെ മകര ദ്വാറിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തി. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ മാർച്ചിൽ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധ പരിപാടികൾക്ക് പിന്തുണ നൽകി.

സെപ്റ്റംബർ 30ന് ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് രാജ്യവ്യാപകമായി ‘സേവ് ഡെമോക്രസി ’ പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനിച്ചത്. യോഗത്തിൽ 19 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും സ്വതന്ത്ര എംപി കപിൽ സിബലും പങ്കെടുത്തിരുന്നു. ഒക്ടോബർ 2 മുതൽ 8 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും ജില്ലാ തല മാർച്ചുകളും നടത്താനും ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌.ഐ.ആറിനെയും (SIR) ചൊല്ലിയാണ് പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കണമെന്നും ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നണി മുന്നോട്ടുവച്ചിട്ടുണ്ട്.

യോഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തുടങ്ങിയവരും ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട നേതാക്കളിൽ ഉൾപ്പെടുന്നു.

പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ഭാഗമായി നവംബർ ഒന്നിന് ന്യൂഡൽഹിയിൽ വൻ ‘സേവ് ഡെമോക്രസി ’ റാലി നടത്താനും ഇന്ത്യ മുന്നണി തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.

The Opposition has intensified its protest demanding the resignation of Chief Election Commissioner Gyanesh Kumar, with Congress president Mallikarjun Kharge calling it a fight to protect democracy. INDIA bloc MPs marched in Delhi to the Election Commission headquarters, and the alliance has planned nationwide ‘Save Democracy’ protests and a major rally in New Delhi on November 1.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385749/opposition-protests-gyanesh-kumar-resignation)