---
title: "'ഗ്യാനേഷ് രാജിവയ്ക്കണം': ബാരിക്കേഡിന് മുകളില്‍ കയറി ദേശീയ പതാകവീശി രാഹുല്‍ ഗാന്ധി; പ്രതിഷേധച്ചൂടിൽ രാജ്യ തലസ്ഥാനം"
english_title: "‘Gyanesh Must Resign’: Rahul Gandhi Waves Tricolour from Barricade Amid Protests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385747/rahul-gandhi-barricade-protest-delhi"
published_at: "2026-10-06T12:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac49d01c8ed3_rahul-gandhi-barricade-protest-delhi.jpg"
keywords: ["RahulGandhi", "PriyankaGandhi", "IndiaBloc", "ElectionCommission", "DelhiPolice"]
---

# 'ഗ്യാനേഷ് രാജിവയ്ക്കണം': ബാരിക്കേഡിന് മുകളില്‍ കയറി ദേശീയ പതാകവീശി രാഹുല്‍ ഗാന്ധി; പ്രതിഷേധച്ചൂടിൽ രാജ്യ തലസ്ഥാനം

> **Lead Summary:** ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സമര വീര്യമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധ മാര്‍ച്ച് തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി ദേശീയപതാക വീശി.

## Article Content

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സമര വീര്യമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധ മാര്‍ച്ച് തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി ദേശീയപതാക വീശി.

ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ആവേശം പകരുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ നീക്കം. വയനാട് എംപി പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.

കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. 3,000-ലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉൾപ്പെടെയുള്ള വൻ പോലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്.

മാർച്ചിന്റെ ഏകോപനവും സുരക്ഷയും നിരീക്ഷിക്കുന്ന ഡൽഹി പോലീസ് ഡി.സി.പി. സചിൻ ശർമ ബോഡിക്യാം ധരിച്ച് നേരിട്ട് രംഗത്തുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

13 കോടി ഇന്ത്യക്കാരെ വോട്ടർപട്ടികയിൽനിന്നും വെട്ടിമാറ്റി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഒട്ടേറെ തിരഞ്ഞെടുപ്പുകൾ വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ അട്ടിമറിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ മറ്റൊന്നിനും തങ്ങൾ തയാറല്ലെന്നാണ് പ്രതിഷേധത്തിൽ ഇന്ത്യാ സഖ്യം ഉയർത്തുന്ന മുദ്രാവാക്യം.

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനും എതിരെ കോൺഗ്രസ് ‘വോട്ട് ബചാവോ, ദേശ് ബചാവോ’ എന്ന പേരിൽ രാജ്യവ്യാപക പ്രക്ഷോഭവും കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

6 സംസ്ഥാനങ്ങളിലായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 13 കോടി ആളുകളുടെ വീടുകളിലേക്ക് എത്താനും അവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കാൻ സഹായിക്കാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇന്ത്യാസഖ്യത്തിലെ കക്ഷികൾ നടത്തുന്ന മാർച്ച് 8 വരെ തുടരും.

10 മുതൽ 20 വരെ കോൺഗ്രസ് പ്രത്യേകമായി യോഗങ്ങളും മാർച്ചുകളും സംഘടിപ്പിക്കും. 25 മുതൽ നവംബർ 25 വരെ ‘വോട്ട് ബചാവോ, ദേശ് ബചാവോ, സിഇസി ഹഠാവോ’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന, ജില്ലാ തല റാലികൾ സംഘടിപ്പിക്കും. നവംബർ 1ന് ഇന്ത്യാസഖ്യം ഡൽഹിയിൽ നടത്തുന്ന റാലിയിലേക്ക് എല്ലാ പ്രതിപക്ഷപാർട്ടികളെയും ക്ഷണിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

Rahul Gandhi climbed atop a police barricade and waved the national flag during an opposition protest in New Delhi demanding the resignation of Chief Election Commissioner Gyanesh Kumar. Priyanka Gandhi and other INDIA bloc MPs also joined the demonstration, after which police detained the protesters.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385747/rahul-gandhi-barricade-protest-delhi)