---
title: "ബന്ധുക്കൾ വഴി അറിയിച്ചിട്ടും വഴങ്ങാതെ നന്ദു; വിദേശ നമ്പറും ഓഫ്, സ്ത്രീധന പീഡന പരാതിയില്‍ മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തി മാതാപിതാക്കൾ"
english_title: "Dowry Harassment Case: Nandu Uncooperative, Parents Move for Anticipatory Bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385724/dowry-harassment-case-nandu-anticipatory-bail"
published_at: "2026-10-06T11:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac48c0a2bb99_dowry-harassment-case-nandu-anticipatory-bail.jpg"
keywords: ["DowryHarassment", "KollamNews", "AnticipatoryBail", "PoliceInvestigation", "DomesticViolence"]
---

# ബന്ധുക്കൾ വഴി അറിയിച്ചിട്ടും വഴങ്ങാതെ നന്ദു; വിദേശ നമ്പറും ഓഫ്, സ്ത്രീധന പീഡന പരാതിയില്‍ മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തി മാതാപിതാക്കൾ

> **Lead Summary:** കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ അന്വേഷണത്തോട് സഹകരിക്കാതെ പ്രതി നന്ദു. നന്ദുവിന്റെ വിദേശത്തുള്ള നമ്പര്‍ പ്രവര്‍ത്തനരഹിതമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടിലെത്താന്‍ ബന്ധുക്കള്‍ വഴി അറിയിപ്പ് നല്‍കിയിട്ടും പ്രതി വഴങ്ങുന്നില്ല.

## Article Content

കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ അന്വേഷണത്തോട് സഹകരിക്കാതെ പ്രതി നന്ദു. നന്ദുവിന്റെ വിദേശത്തുള്ള നമ്പര്‍ പ്രവര്‍ത്തനരഹിതമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടിലെത്താന്‍ ബന്ധുക്കള്‍ വഴി അറിയിപ്പ് നല്‍കിയിട്ടും പ്രതി വഴങ്ങുന്നില്ല.

കേസന്വേഷണം ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. പരാതി നല്‍കിയ യുവതിയുടെ വിശദമായ മൊഴിയെടുക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷമായിരിക്കും വിശദമായ മൊഴിയെടുപ്പ് നടത്തുകയെന്ന് പൊലീസ് അറിയിച്ചു.

അഞ്ചുവിന്റെ പരാതിയില്‍ പൊലീസ് ഡിജിറ്റല്‍ തെളിവുകളും വിശദമായി പരിശോധിക്കും. സ്ത്രീധന പീഡനം സ്ഥിരീകരിക്കാന്‍ ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴിയെടുക്കുന്നത് നിര്‍ണായകമാണ്. അതേസമയം, പ്രതിയുടെ മാതാപിതാക്കൾ മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം നടത്തുന്നതായാണ് സൂചന.

പ്രതി നന്ദുവിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ക്രൂരമര്‍ദ്ദനമാണ് പുത്തന്‍തുറ സ്വദേശിനിക്ക് ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്നതെന്നാണ് പരാതി. യുവതിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്.

പ്രഷര്‍ കുക്കര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍, ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം. വിദേശത്ത് വെച്ചാണ് യുവതിക്ക് ക്രൂര മര്‍ദ്ദനമേറ്റത്. ഭര്‍ത്താവിന് സംശയ രോഗമാണെന്നും കരഞ്ഞ് കാല് പിടിച്ചിട്ടും ഉപദ്രവം നിര്‍ത്തിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

തന്നെ അടിച്ചിട്ട് അയാള്‍ വീട്ടില്‍ വിളിച്ച് പറയുമായിരുന്നു. സൈക്കോപാത്ത് പോലെയാണ് തന്നോട് പെരുമാറിയത്. ഒടുവില്‍ വീട്ടുകാരാണ് യുവതിക്ക് ടിക്കറ്റ് എടുത്ത് നല്‍കി നാട്ടിലേക്ക് എത്തിച്ചത്.

യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുമാസം മുമ്പാണ് വിവാഹം കഴിഞ്ഞതെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്നും യുവതിയുടെ പിതാവ്  പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും പിതാവ് പറഞ്ഞിരുന്നു.

Police in Kollam say accused Nandu is not cooperating in the dowry harassment investigation and that his foreign phone number is inactive. The probe has been handed over to the Chavara Circle Inspector, while the victim’s parents are reportedly preparing to seek anticipatory bail.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385724/dowry-harassment-case-nandu-anticipatory-bail)