---
title: "കേന്ദ്ര സർവ്വകലാശാലയിലെ 'വന്ദേമാതരം' സെമിനാർ: കാസർകോട് വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം പ്രതിഷേധം ശക്തം"
english_title: "Vande Mataram Seminar at Central University Sparks Strong Student Protest in Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385722/vande-mataram-seminar-kasaragod-student-protest"
published_at: "2026-10-06T11:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac48915ba231_vande-mataram-seminar-kasaragod-student-protest.jpg"
keywords: ["StudentProtest", "Kasaragod", "CentralUniversity", "RSS", "VandeMataram"]
---

# കേന്ദ്ര സർവ്വകലാശാലയിലെ 'വന്ദേമാതരം' സെമിനാർ: കാസർകോട് വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം പ്രതിഷേധം ശക്തം

> **Lead Summary:** **കാസർകോട്: **കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ 'വന്ദേമാതരം' ദേശീയ സെമിനാറിനെതിരെ വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. ആർഎസ്എസ് ആശയബന്ധമുള്ളവരെ ഉൾപ്പെടുത്തി കാവിവൽക്കരണ അജണ്ട നടപ്പാക്കുന്നു എന്ന് ആരോപിച്ചാണ് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ് തുടങ്ങിയ സംഘടനകൾ രംഗത്തെത്തിയത്.

## Article Content

**കാസർകോട്: **കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ 'വന്ദേമാതരം' ദേശീയ സെമിനാറിനെതിരെ വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. ആർഎസ്എസ് ആശയബന്ധമുള്ളവരെ ഉൾപ്പെടുത്തി കാവിവൽക്കരണ അജണ്ട നടപ്പാക്കുന്നു എന്ന് ആരോപിച്ചാണ് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ് തുടങ്ങിയ സംഘടനകൾ രംഗത്തെത്തിയത്.

സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇന്നും നാളെയുമായി നിശ്ചയിച്ചിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തിയതാണ് പ്രതിഷേധത്തിന് ആധാരം.

ആർഎസ്എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്ത് ഈ സെമിനാറിന്റെ സഹസംഘാടകരായതിലും വിദ്യാർത്ഥി സംഘടനകൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പരിപാടിക്കെതിരെയുള്ള പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

Student organisations at the Central University of Kasaragod staged a strong protest against a 'Vande Mataram' national seminar, alleging a saffronisation agenda. Tensions rose as activists tried to enter the seminar hall, leading to a scuffle with police. The protest was triggered by the presence of RSS-linked speakers and co-organisers, and the students plan to intensify their agitation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385722/vande-mataram-seminar-kasaragod-student-protest)