---
title: "'ഭാര്യ നേരിട്ടത് ക്രൂരമായ പീഡനം, ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്, ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തിയാണ് യുവതിയെ കീഴ്പെടുത്തിയത്'; ഭർത്താവ്"
english_title: "Drugged Ice Cream, Beer Bottle Threat: Husband Reveals Shocking Details in Kalamassery Gang Rape Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385718/kalamassery-gang-rape-husband-revelation-new"
published_at: "2026-10-06T10:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac483605ec74_kalamassery-gang-rape-husband-revelation-new.jpg"
keywords: ["Kalamassery", "GangRape", "KeralaPolice", "SexRacket", "CrimeNews"]
---

# 'ഭാര്യ നേരിട്ടത് ക്രൂരമായ പീഡനം, ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്, ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തിയാണ് യുവതിയെ കീഴ്പെടുത്തിയത്'; ഭർത്താവ്

> **Lead Summary:** **കൊച്ചി: **എറണാകുളം കളമശ്ശേരിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തലിലൂടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ പീഡനത്തിനാണ് തന്റെ ഭാര്യ ഇരയായതെന്നും, നിലവിൽ ആരെയും തിരിച്ചറിയാൻ പോലും കഴിയാത്ത ഗുരുതരാവസ്ഥയിലും കടുത്ത മാനസിക ആഘാതത്തിലുമാണ് അവളെന്നും ഭർത്താവ് വ്യക്തമാക്കി.

## Article Content

**കൊച്ചി: **എറണാകുളം കളമശ്ശേരിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തലിലൂടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ പീഡനത്തിനാണ് തന്റെ ഭാര്യ ഇരയായതെന്നും, നിലവിൽ ആരെയും തിരിച്ചറിയാൻ പോലും കഴിയാത്ത ഗുരുതരാവസ്ഥയിലും കടുത്ത മാനസിക ആഘാതത്തിലുമാണ് അവളെന്നും ഭർത്താവ് വ്യക്തമാക്കി.

ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പ്രതികൾ യുവതിയെ കീഴ്പെടുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ തടഞ്ഞു. തുടർന്ന് ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി അവിടെനിന്ന് സാഹസികമായി രക്ഷപ്പെട്ട് എത്തിയത്. അപ്പോൾ വീട്ടിൽ എത്തിയ താൻ യുവതിയെ എഴുന്നേറ്റു നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് കണ്ടത്.

യുവതിയുടെ മൊബൈൽ ഫോണും പ്രതികൾ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ നാലിൽ കൂടുതൽ പ്രതികളുണ്ടെന്നും, അവിടെയുണ്ടായിരുന്ന മറ്റൊരു യുവതിയും തന്നെ ചൂഷണം ചെയ്തതായി ഭാര്യ പറഞ്ഞതായും ഭർത്താവ് കൂട്ടിച്ചേർത്തു. ഒഎൽഎക്സിൽ വന്ന സ്പാ മാനേജർ തസ്തികയിലേക്കുള്ള പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിച്ചത്. ഇന്റർവ്യൂവിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടുവെന്ന് തെറ്റിധരിപ്പിച്ച് വീണ്ടും വിളിച്ചുവരുത്തിയാണ് കൊടുംക്രൂരതയ്ക്ക് ഇരയാക്കിയത്.

കേസിൽ ഇതുവരെ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. ഒളിവിൽ കഴിയുന്ന രണ്ടുപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലാകാനുള്ളവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.  പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളിലൊരാൾക്ക് നാല് സ്പാകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ക്രിമിനൽ പശ്ചാത്തലവും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതികളുടെ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

A woman in Kalamassery, Kochi, was allegedly drugged with ice cream and threatened with a broken beer bottle before being assaulted, her husband said. Police have arrested two suspects and are searching for two others, including a woman, while also probing possible links to a sex racket.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385718/kalamassery-gang-rape-husband-revelation-new)