---
title: "പെറ്റമ്മയോട്  ക്രൂരത....! അവധിക്ക് നാട്ടിലെത്തിയത് ചോരപ്പുഴ ഒഴുക്കാൻ, അമ്മയെ തലയ്ക്കടിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സൈനികൻ  അറസ്റ്റിൽ"
english_title: "Soldier Arrested for Brutally Assaulting Mother After Returning on Leave"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385703/soldier-attacks-mother-on-leave"
published_at: "2026-10-06T09:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac46eac817d9_soldier-attacks-mother-on-leave.jpg"
keywords: ["SoldierArrest", "MotherAttack", "KeralaCrime", "PoliceArrest", "Violence"]
---

# പെറ്റമ്മയോട്  ക്രൂരത....! അവധിക്ക് നാട്ടിലെത്തിയത് ചോരപ്പുഴ ഒഴുക്കാൻ, അമ്മയെ തലയ്ക്കടിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സൈനികൻ  അറസ്റ്റിൽ

> **Lead Summary:** **വിളപ്പിൽ: **അവധിക്ക് നാട്ടിലെത്തിയ സൈനികൻ അമ്മയെ കോടാലിക്കൈകൊണ്ട് തലയ്ക്കടിച്ചും വാൾകൊണ്ട് വെട്ടിയും പരിക്കേൽപ്പിച്ചു. വെള്ളനാട് നാലുമുക്കിൽ ശ്യാമാഭവനിൽ ശിവപ്രസാദ് ആണ് അമ്മ ഇന്ദിരകുമാരിയെ ക്രൂരമായി ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

## Article Content

**വിളപ്പിൽ: **അവധിക്ക് നാട്ടിലെത്തിയ സൈനികൻ അമ്മയെ കോടാലിക്കൈകൊണ്ട് തലയ്ക്കടിച്ചും വാൾകൊണ്ട് വെട്ടിയും പരിക്കേൽപ്പിച്ചു. വെള്ളനാട് നാലുമുക്കിൽ ശ്യാമാഭവനിൽ ശിവപ്രസാദ് ആണ് അമ്മ ഇന്ദിരകുമാരിയെ ക്രൂരമായി ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

പഞ്ചാബിൽ സേവനമനുഷ്ഠിക്കുന്ന ശിവപ്രസാദ് യാതൊരു പ്രകോപനവുമില്ലാതെ അമ്മയുമായി വഴക്കിടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇന്ദിരകുമാരിയുടെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. അയൽവാസിയുടെ വീടും വളർത്തുനായയും അടിച്ചു തകർത്തു.

സംഭവത്തിന് തലേദിവസം, അതായത് ഞായറാഴ്ച രാത്രി ഒന്നോടെ അയൽവാസികളായ അനിതാകുമാരി - രാമചന്ദ്രൻ ദമ്പതികളുടെ വീട്ടിലെത്തിയ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടിന്റെ വാതിൽ തകർക്കാൻ ശ്രമിച്ച ശിവപ്രസാദ്, വീട്ടിലെ നായ ബഹളം വെച്ചതിനെ തുടർന്ന് അതിനെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. കൂടാതെ രാമചന്ദ്രന്റെ ഓട്ടോയുടെ ഗ്ലാസും സീറ്റും അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അമ്മയെ ഉപദ്രവിച്ച വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സിപിഐ എം ഏരിയ കമ്മിറ്റി അംഗം ശോഭൻകുമാർ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിപിൻ ജോൺ, സുരേഷ്, മനു എന്നിവർ എത്തുമ്പോൾ പ്രതി തീർത്തും അക്രമാസക്തനായിരുന്നു. ബോധാവസ്ഥയിലായ ഇന്ദിരകുമാരിയെ ഈ നാട്ടുകാരാണ് പേരൂർക്കട ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞെത്തിയ ആര്യനാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു.

A soldier who returned home on leave allegedly attacked his mother with an axe and a sword, leaving her seriously injured. Police arrested the accused after the incident in Vilappil, while reports also say he damaged a neighbor’s home and killed a pet dog the previous night.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385703/soldier-attacks-mother-on-leave)