---
title: "പ്രണയിച്ചത് ജീവനെടുക്കാനോ....? കാമുകനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു, പിന്നാലെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണി, യുവതി വിഷം കഴിച്ച് ജീവനൊടുക്കി"
english_title: "Blackmailed With Assault Video, Woman Dies by Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385697/assault-video-blackmail-woman-suicide"
published_at: "2026-10-06T08:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac46a1d7e8c6_assault-video-blackmail-woman-suicide.jpg"
keywords: ["KarnatakaNews", "SexualHarassment", "BlackmailCase", "SuicideCase", "PoliceInvestigation"]
---

# പ്രണയിച്ചത് ജീവനെടുക്കാനോ....? കാമുകനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു, പിന്നാലെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണി, യുവതി വിഷം കഴിച്ച് ജീവനൊടുക്കി

> **Lead Summary:** **മൈസൂരു: **കാമുകനും സുഹൃത്തും ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ യുവതി ജീവനൊടുക്കി. കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ കൊപ്പ സ്വദേശിനിയായ യുവതിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും യുവതിയിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.

## Article Content

**മൈസൂരു: **കാമുകനും സുഹൃത്തും ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ യുവതി ജീവനൊടുക്കി. കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ കൊപ്പ സ്വദേശിനിയായ യുവതിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും യുവതിയിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.

സംഭവത്തിൽ യുവതിയുടെ രണ്ടാനമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊപ്പ പോലീസ് കേസെടുത്തു. ജയപുരയിലെ ചൗഡിക്കട്ടെ നിവാസിയായ മനോജ് കുമാർ, കലാസ താലൂക്കിലെ സുങ്കസാലെ നിവാസിയായ അരുൺ എന്നിവർക്കെതിരെയാണ് കേസ്. ആത്മഹത്യാപ്രേരണ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരുടെയും പേരിൽ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, മനോജ് കുമാറുമായി യുവതി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം നടത്തുന്നതിന് കുടുംബങ്ങൾ സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ മനോജിന്റെ സുഹൃത്തായ അരുണുമായി യുവതി പരിചയത്തിലായി. തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ ഭീഷണിയെയും മാനസിക സമ്മർദ്ദത്തെയും തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിലപാട്.

**English Summary:**

A young woman from Koppa in Karnataka’s Chikkamagaluru district died by suicide after allegedly being sexually assaulted and blackmailed by her lover and his friend. Police said the accused filmed the assault and threatened to leak the footage to extort money from her, leading to a case of abetment to suicide and sexual harassment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385697/assault-video-blackmail-woman-suicide)