---
title: "കണ്ണടച്ചു തുറക്കും മുമ്പ് ദുരന്തം; വഴിയിലൂടെ നടന്നുപോയ കുട്ടികളുടെ മേൽ കെട്ടിടം ഇടിഞ്ഞുവീണു, അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം"
english_title: "Building Collapse Kills Five-Year-Old Girl in Lucknow After Sudden Rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385694/building-collapse-kills-girl-lucknow"
published_at: "2026-10-06T08:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac465df1e4c7_building-collapse-kills-girl-lucknow.jpg"
keywords: ["BuildingCollapse", "Lucknow", "Rainstorm", "ChildDeath", "UttarPradesh"]
---

# കണ്ണടച്ചു തുറക്കും മുമ്പ് ദുരന്തം; വഴിയിലൂടെ നടന്നുപോയ കുട്ടികളുടെ മേൽ കെട്ടിടം ഇടിഞ്ഞുവീണു, അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **ലഖ്നൗ: **കനത്ത കാറ്റിലും മഴയിലും കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് അഞ്ചുവയസുകാരി മരിച്ചു. ഉത്തർപ്രദേശിലെ സിറ്റി കോട്‍വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അനന്ത്പൂർ പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. അസംഘട്ടിലെ ഇടുങ്ങിയ വഴിയിലൂടെ ഒരു കുടയിൽ രണ്ട് കുട്ടികൾ നടന്നുപോകുന്നതിനിടെ സമീപത്തെ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അഫ്സൽ ഖാന്റെ കുടുംബാംഗമായ അഞ്ച് വയസുകാരി അലീനയാണ് അപകടത്തിൽ മരിച്ചത്.

## Article Content

**ലഖ്നൗ: **കനത്ത കാറ്റിലും മഴയിലും കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് അഞ്ചുവയസുകാരി മരിച്ചു. ഉത്തർപ്രദേശിലെ സിറ്റി കോട്‍വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അനന്ത്പൂർ പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. അസംഘട്ടിലെ ഇടുങ്ങിയ വഴിയിലൂടെ ഒരു കുടയിൽ രണ്ട് കുട്ടികൾ നടന്നുപോകുന്നതിനിടെ സമീപത്തെ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അഫ്സൽ ഖാന്റെ കുടുംബാംഗമായ അഞ്ച് വയസുകാരി അലീനയാണ് അപകടത്തിൽ മരിച്ചത്.

അപകടസമയത്ത് പ്രദേശത്ത് അപ്രതീക്ഷിതമായ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കെട്ടിട ഭാഗങ്ങൾ പതിച്ചയുടൻ പ്രദേശവാസികൾ ഓടിയെത്തുകയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുട്ടികളെ പുറത്തെടുക്കുകയും ചെയ്തെങ്കിലും അലീനയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം അലീനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

**English Summary:**

A five-year-old girl named Aleena died after a portion of a building collapsed on her in Lucknow’s Ananthpur area amid heavy rain and strong winds. The incident occurred while she and another child were walking through a narrow lane, and locals rescued them from the debris before police completed formalities and handed over the body to the family.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385694/building-collapse-kills-girl-lucknow)