---
title: "രാത്രി ബൈക്കിലെത്തി കല്ലേറ്, പിന്നാലെ മുങ്ങി; തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമിച്ച രണ്ട്  ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ"
english_title: "Two BJP Workers Arrested in Thiruvananthapuram DCC Office Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385687/thiruvananthapuram-dcc-office-attack-arrests"
published_at: "2026-10-06T07:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac458be975ac_thiruvananthapuram-dcc-office-attack-arrests.jpg"
keywords: ["BJPWorkers", "DCCOffice", "Thiruvananthapuram", "CCTVFootage", "PoliceArrest"]
---

# രാത്രി ബൈക്കിലെത്തി കല്ലേറ്, പിന്നാലെ മുങ്ങി; തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമിച്ച രണ്ട്  ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: തി**രുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) ഓഫീസ് ആക്രമിച്ച കേസിൽ പ്രതികളായ ബി.ജെ.പി പ്രവർത്തകർ പോലീസിന്റെ പിടിയിലായി. അഡ്വ. പ്രദീപ്, ശ്രീലാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: തി**രുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) ഓഫീസ് ആക്രമിച്ച കേസിൽ പ്രതികളായ ബി.ജെ.പി പ്രവർത്തകർ പോലീസിന്റെ പിടിയിലായി. അഡ്വ. പ്രദീപ്, ശ്രീലാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഡി.സി.സി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. രാത്രിയിൽ ബൈക്കിലെത്തിയ രണ്ടുപേർ ഓഫീസിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് കോൺഗ്രസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ബി.ജെ.പി കോൺഗ്രസിന് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ പറഞ്ഞു. നെയ്യാറ്റിൻകരയിലെ പ്രതിഷേധങ്ങൾക്ക് ശേഷം ബി.ജെ.പി കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു.

English Summary:

Police have arrested two BJP workers in connection with the attack on the Thiruvananthapuram District Congress Committee (DCC) office at Bakery Junction. The accused, identified as Adv. Pradeep and Sreelal, were traced using CCTV footage after allegedly pelting stones at the office on Tuesday night.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385687/thiruvananthapuram-dcc-office-attack-arrests)