---
title: "മനഃസാക്ഷി മരവിക്കുന്ന ക്രൂരത! പതിനാലുകാരിയായ മകളെ പിച്ചിച്ചീന്തി അച്ഛൻ, നഗ്നചിത്രങ്ങൾ പകർത്തി പെറ്റമ്മ; പോക്സോ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ"
english_title: "Parents Arrested in Kutch for Sexual Abuse of 14-Year-Old Daughter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385686/kutch-parents-arrested-sexual-abuse-daughter"
published_at: "2026-10-06T07:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac455858ba43_kutch-parents-arrested-sexual-abuse-daughter.jpg"
keywords: ["POCSOCase", "KutchCrime", "ChildAbuse", "GujaratPolice", "SexualAbuse"]
---

# മനഃസാക്ഷി മരവിക്കുന്ന ക്രൂരത! പതിനാലുകാരിയായ മകളെ പിച്ചിച്ചീന്തി അച്ഛൻ, നഗ്നചിത്രങ്ങൾ പകർത്തി പെറ്റമ്മ; പോക്സോ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ

> **Lead Summary:** **അഹമ്മദാബാദ്: **ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്വന്തം മകളോട് മാതാപിതാക്കളുടെ അതിക്രൂരത. 14 വയസ്സുകാരിയായ മകളെ തടങ്കലിൽ വച്ച് തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ പോക്സോ നിയമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

## Article Content

**അഹമ്മദാബാദ്: **ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്വന്തം മകളോട് മാതാപിതാക്കളുടെ അതിക്രൂരത. 14 വയസ്സുകാരിയായ മകളെ തടങ്കലിൽ വച്ച് തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ പോക്സോ നിയമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കച്ചിലെ അഞ്ജാർ പ്രദേശത്താണ് പെൺകുട്ടിയെയും നാടിനെയും ഒരുപോലെ നടുക്കിയ സംഭവം നടന്നത്. മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ഈ കുടുംബം കഴിഞ്ഞ ആറ് വർഷമായി ഗുജറാത്തിലാണ് താമസം. ഒരു ആൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് മാതാപിതാക്കളുടെ ക്രൂരതയ്ക്ക് തുടക്കമിട്ടത്.

കഴിഞ്ഞ സെപ്റ്റംബർ 14-ന് പെൺകുട്ടി ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നത് കണ്ട അമ്മ, ജോലി കഴിഞ്ഞ് എത്തിയ പിതാവിനോട് പ്രണയബന്ധമുണ്ടെന്ന് പറയുകയായിരുന്നു. തുടർന്ന് പ്രകോപിതനായ പിതാവ് കുട്ടിയെ മണിക്കൂറുകളോളം മർദിക്കുകയും ഭക്ഷണവും വെള്ളവും നൽകാതെ മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ അമ്മയുടെ സാന്നിധ്യത്തിൽ പിതാവ് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സെപ്റ്റംബർ 29-ന് സമീപത്തുള്ള അമ്മായിയുടെ വീട്ടിലെത്തി പെൺകുട്ടി 112 എന്ന എമർജൻസി ഹെൽപ്പ് ലൈനിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും മാതാപിതാക്കൾ സ്ഥലത്തെത്തി കുട്ടിയെ നിർബന്ധപൂർവ്വം തിരികെ വീട്ടിലേക്ക് കൊണ്ടുപോയി വീണ്ടും പൂട്ടിയിട്ടു. ഒക്ടോബർ ഒന്നിന് അമ്മയുടെ സാന്നിധ്യത്തിൽ പിതാവ് വീണ്ടും പീഡിപ്പിക്കുകയും, ഈ സമയം അമ്മ കുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിറ്റേന്ന് രാവിലെ പിതാവ് ജോലിക്ക് പോയ സമയം നോക്കി വീണ്ടും അമ്മായിയുടെ വീട്ടിലെത്തിയ പെൺകുട്ടി താൻ അനുഭവിച്ച ക്രൂരതകൾ വിവരിക്കുകയും പോലീസ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ നിലവിൽ ചൈൽഡ് വെൽഫെയർ അധികൃതരുടെ സംരക്ഷണയിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

**English Summary:**

In a shocking incident in Anjar, Kutch district of Gujarat, a 14-year-old girl was allegedly confined, physically assaulted, and repeatedly sexually abused by her father with the mother's active involvement. The abuse started after the parents discovered her friendship with a boy. The mother reportedly filmed the minor's nude photos during the abuse. The girl managed to contact the 112 emergency helpline with the help of her aunt. Police arrested both parents under the POCSO Act and relevant sections of the IPC/BNS, while the girl has been moved to a secure shelter under state custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385686/kutch-parents-arrested-sexual-abuse-daughter)