---
title: "രാജിയല്ലാതെ വേറൊന്നുമില്ല...; ഗ്യാനേഷ് കുമാറിനെ പൂട്ടാൻ 'ഇന്ത്യ' സഖ്യം; പ്രതിപക്ഷ എം.പിമാർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും"
english_title: "No Way but Resignation: Opposition Marches Against Gyanesh Kumar Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385683/opposition-march-gyanesh-kumar-resignation"
published_at: "2026-10-06T06:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac44be7c4b05_opposition-march-gyanesh-kumar-resignation.jpg"
keywords: ["GyaneshKumar", "ElectionCommission", "OppositionMarch", "CongressCampaign", "DelhiProtest"]
---

# രാജിയല്ലാതെ വേറൊന്നുമില്ല...; ഗ്യാനേഷ് കുമാറിനെ പൂട്ടാൻ 'ഇന്ത്യ' സഖ്യം; പ്രതിപക്ഷ എം.പിമാർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും

> **Lead Summary:** **ഡൽഹി: മു**ഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ രാജ്യതലസ്ഥാനം ഇന്ന് വീണ്ടും പ്രക്ഷുബ്ധമാകും. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് (നിർവാചൻ സദൻ) പ്രതിഷേധ മാർച്ച് നടത്തും. ആം ആദ്മി പാർട്ടി , ഡി.എം.കെ , ബി.ജെ.ഡി എന്നീ കക്ഷികളെയും മാർച്ചിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം വിവിധ വിദ്യാർത്ഥി, യുവജന സംഘടനകളും ഇന്ന് ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

## Article Content

**ഡൽഹി: മു**ഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ രാജ്യതലസ്ഥാനം ഇന്ന് വീണ്ടും പ്രക്ഷുബ്ധമാകും. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് (നിർവാചൻ സദൻ) പ്രതിഷേധ മാർച്ച് നടത്തും. ആം ആദ്മി പാർട്ടി , ഡി.എം.കെ , ബി.ജെ.ഡി എന്നീ കക്ഷികളെയും മാർച്ചിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം വിവിധ വിദ്യാർത്ഥി, യുവജന സംഘടനകളും ഇന്ന് ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ (NSUI) പ്രവർത്തകർ ഇന്നലെ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. റോഡിൽ പ്രതീകാത്മകമായി മൃതദേഹങ്ങളായി കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസും സുരക്ഷാ സേനയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. ജനാധിപത്യപരമായി പ്രതിഷേധിച്ച തങ്ങൾക്ക് നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടതായി എൻ.എസ്.യു.ഐ ആരോപിച്ചു.

അതേസമയം, വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. വരും ശനിയാഴ്ച മുതൽ 'വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ' ക്യാമ്പയിൻ രാജ്യത്തുടനീളം ആരംഭിക്കും. ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് വൻ മഹാറാലി സംഘടിപ്പിക്കും.

അതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിലുള്ള വിജിലൻസ് കേസുകളുമായി ബന്ധപ്പെട്ട തുടർ അന്വേഷണം നടത്തുന്നത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൃത്യമായ നിർദേശപ്രകാരമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വ്യക്തമാക്കി.

**English Summary:**

Protests demanding the resignation of Chief Election Commissioner Gyanesh Kumar are set to intensify in New Delhi today, with Opposition MPs marching to the Election Commission headquarters. The Congress is also launching a nationwide ‘Vote Bachao Desh Bachao’ campaign, culminating in a mega rally at Delhi’s Ramlila Maidan on November 1.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385683/opposition-march-gyanesh-kumar-resignation)