---
title: "വക്കീലേ സി.സി.ടി.വി കുടുക്കിയല്ലോ...! വഴിയാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ അഭിഭാഷകൻ അറസ്റ്റിൽ"
english_title: "Prominent Lawyer Arrested for Sexually Assaulting Pedestrian in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385681/kochi-lawyer-arrested-sexual-assault-pedestrian"
published_at: "2026-10-06T06:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac448016d693_kochi-lawyer-arrested-sexual-assault-pedestrian.jpg"
keywords: ["KochiCrime", "PalarivattomPolice", "CCTVInvestigation", "SexualAssault", "LawyerArrest"]
---

# വക്കീലേ സി.സി.ടി.വി കുടുക്കിയല്ലോ...! വഴിയാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ അഭിഭാഷകൻ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: **കൊച്ചിയിൽ വഴിയാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രമുഖ അഭിഭാഷകൻ പോലീസിന്റെ പിടിയിലായി. ആസാദ് സുനിലിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. നാല് ദിവസം മുൻപ് കൊച്ചി മാമംഗലം റോഡിലായിരുന്നു സംഭവം.

## Article Content

**കൊച്ചി: **കൊച്ചിയിൽ വഴിയാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രമുഖ അഭിഭാഷകൻ പോലീസിന്റെ പിടിയിലായി. ആസാദ് സുനിലിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. നാല് ദിവസം മുൻപ് കൊച്ചി മാമംഗലം റോഡിലായിരുന്നു സംഭവം.

റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ ഇയാൾ ബൈക്കിൽ പിന്നാലെയെത്തി അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ബൈക്കിൽ കടന്നുകളഞ്ഞു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും വലയിലാക്കിയതും. അറസ്റ്റിലായ അഭിഭാഷകൻ ആസാദ് സുനിലിനെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

**English Summary:**

A prominent advocate, Azad Sunil, was arrested by Palarivattom Police in Kochi for allegedly sexually assaulting a woman walking along Mamangalam Road. Police identified and tracked him down using CCTV footage after the victim filed a complaint. The accused is being interrogated and will be produced before court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385681/kochi-lawyer-arrested-sexual-assault-pedestrian)