---
title: "നഖം പിഴുതെടുത്തു, ശരീരത്തിൽ സിറിഞ്ച് കുത്തിയിറക്കി; ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപണം, യുവാവിന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച നാല് പേർ പിടിയിൽ"
english_title: "Four Arrested for Abducting and Brutally Torturing Youth in Pandalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385680/pandalam-youth-abduction-torture-arrests"
published_at: "2026-10-06T06:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4469c9e771_pandalam-youth-abduction-torture-arrests.jpg"
keywords: ["PandalamPolice", "Pathanamthitta", "AbductionCase", "TortureArrests", "KeralaCrime"]
---

# നഖം പിഴുതെടുത്തു, ശരീരത്തിൽ സിറിഞ്ച് കുത്തിയിറക്കി; ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപണം, യുവാവിന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച നാല് പേർ പിടിയിൽ

> **Lead Summary:** **പത്തനംതിട്ട: **പന്തളം കുമ്പമണ്ണിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഖം പിഴുതെടുത്തും ശരീരത്തിൽ സിറിഞ്ചുകൾ കുത്തിയിറക്കിയും ക്രൂരമായി മർദ്ദിച്ച കേസിൽ നാലുപേർ പോലീസിന്റെ പിടിയിലായി. കേസിലെ പ്രതികളെ അതിസാഹസികമായാണ് പന്തളം പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്. കേസിൽ പ്രതിയായ ജോമോൻ എന്നയാളെ വീടിന്റെ മച്ചിൽ ഒളിച്ചിരിക്കവെ പോലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

## Article Content

**പത്തനംതിട്ട: **പന്തളം കുമ്പമണ്ണിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഖം പിഴുതെടുത്തും ശരീരത്തിൽ സിറിഞ്ചുകൾ കുത്തിയിറക്കിയും ക്രൂരമായി മർദ്ദിച്ച കേസിൽ നാലുപേർ പോലീസിന്റെ പിടിയിലായി. കേസിലെ പ്രതികളെ അതിസാഹസികമായാണ് പന്തളം പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്. കേസിൽ പ്രതിയായ ജോമോൻ എന്നയാളെ വീടിന്റെ മച്ചിൽ ഒളിച്ചിരിക്കവെ പോലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

സെപ്റ്റംബർ 26-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കേസിലെ ഒന്നാം പ്രതിയായ ദീപക്കിന്റെ വീട്ടിലെത്തിച്ചായിരുന്നു മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ക്രൂരമായ പീഡനം. ക്രിമിനൽ സംഘത്തിലെ ഒരാളുടെ ഭാര്യയോട് യുവാവ് മോശമായി സംസാരിച്ചു എന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകലും മർദ്ദനവുമെന്ന് പോലീസ് അറിയിച്ചു.

കേസിൽ ദീപക്, സജു, ജോമോൻ, അഭിജിത് എന്നീ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ശരീരത്തിൽ വെള്ളം നിറച്ച സിറിഞ്ചുകൾ കുത്തിവെക്കുക, കാൽനഖങ്ങൾ പിഴുതെടുക്കുക, ആയുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതക്കുക തുടങ്ങി മൃഗീയമായ പീഡനങ്ങളാണ് പ്രതികൾ അഴിച്ചുവിട്ടത്. പന്തളം പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെല്ലാം വലയിലായത്.

**English Summary:**

Pandalam police have arrested four men in connection with the brutal abduction and torture of a young man in Kumbamannu, Pathanamthitta. The victim was allegedly taken from home, assaulted at the main accused Deepak’s house, and subjected to severe abuse including nail-pulling and syringe injections. Police said the attack was carried out after an allegation that the victim had spoken disrespectfully to one of the accused’s wife.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385680/pandalam-youth-abduction-torture-arrests)