---
title: "തോൽവിക്ക് കാരണം ആര്? സ്വർണ്ണക്കൊള്ളയും വീണയുടെ തോൽവിയും; സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം"
english_title: "Who Is to Blame? Gold Scam, Veena George’s Defeat as CPM Meets Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385675/cpm-district-meetings-gold-scam-veena-defeat"
published_at: "2026-10-06T05:58:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac440ec64d6a_cpm-district-meetings-gold-scam-veena-defeat.jpg"
keywords: ["CPM", "Idukki", "Kozhikode", "Pathanamthitta", "VeenaGeorge"]
---

# തോൽവിക്ക് കാരണം ആര്? സ്വർണ്ണക്കൊള്ളയും വീണയുടെ തോൽവിയും; സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം

> **Lead Summary:** **കോഴിക്കോട്: ഇ**ടുക്കി, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളും സംഘടനാതലത്തിലെ വീഴ്ചകളും മൂന്ന് ജില്ലകളിലും രൂക്ഷമായ ചർച്ചകൾക്ക് വഴിതുറക്കും.

## Article Content

**കോഴിക്കോട്: ഇ**ടുക്കി, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളും സംഘടനാതലത്തിലെ വീഴ്ചകളും മൂന്ന് ജില്ലകളിലും രൂക്ഷമായ ചർച്ചകൾക്ക് വഴിതുറക്കും.

ഇടുക്കിയിൽ മണിപ്പൂട്ട് വിവാദവും തിരിച്ചടിയും ചർച്ചയാകും:

ഇടുക്കി വിശാല ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായാണ് നടക്കുന്നത്. രാവിലെ 10 മണിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലയിലുണ്ടായ സമ്പൂർണ്ണ പരാജയം യോഗത്തിൽ പ്ര പ്രധാന അജണ്ടയാകും. ഉടുമ്പൻചോലയിൽ എം. മണിയെ മാറ്റിനിർത്തി, ജില്ലാ നേതൃത്വത്തിന്റെ താല്പര്യം മറികടന്ന് കെ.കെ. ജയചന്ദ്രൻ മത്സരിച്ചത് തിരിച്ചടിയായെന്ന് വിമർശനമുയർന്നിരുന്നു. ദേവികുളത്ത് ഉൾപ്പെടെ സി.പി.ഐയുമായി ഉണ്ടായ പരസ്യ തർക്കങ്ങളും വിചാരണ ചെയ്യപ്പെടും.

കോഴിക്കോട്ട് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും:

കോഴിക്കോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 125 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് വേദിയാകുന്നതിനാൽ ഇത്തവണ റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്. യോഗം മറ്റന്നാൾ വൈകുന്നേരത്തോടെ സമാപിക്കും.

പത്തനംതിട്ടയിൽ വീണ ജോർജിന്റെ തോൽവിയും സ്വർണ്ണക്കൊള്ളയും:

പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായി ചേരും. മുൻമന്ത്രി വീണ ജോർജിന്റെ തോൽവി, ഏറെ വിവാദമായ സ്വർണ്ണക്കൊള്ള കേസ്, എ. പദ്മകുമാറിനെതിരെ പാർട്ടി സ്വീകരിച്ച നടപടികൾ എന്നിവ യോഗത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകും. ചില പ്രമുഖ നേതാക്കളുടെ മാഫിയ ബന്ധങ്ങൾ തുറന്നുകാട്ടാൻ ഒരു വിഭാഗം പ്രതിനിധികൾ ഒരുങ്ങുമ്പോൾ, വിഭാഗീയത മുളയിലെ നുള്ളാൻ കടുത്ത നടപടികളിലേക്ക് കടക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

**English Summary:**

CPM’s extended district committee meetings begin today in Idukki, Kozhikode and Pathanamthitta, with electoral setbacks and organisational lapses set to dominate discussions. Key issues include Veena George’s defeat, the gold scam, internal factional tensions and the controversy over candidate selection in Idukki.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385675/cpm-district-meetings-gold-scam-veena-defeat)