---
title: "മട്ടന്നൂരിൽ വൻ ലഹരിവേട്ട; സ്പീക്കറിലും കുപ്പിവെള്ളത്തിലും ഒളിപ്പിച്ച എം.ഡി.എം.എയുമായി 35കാരൻ പിടിയിൽ"
english_title: "Major MDMA Bust in Mattannur; 35-Year-Old Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385668/mattannur-major-mdma-bust-arrest"
published_at: "2026-10-05T22:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3d51093d59_mattannur-major-mdma-bust-arrest.jpg"
keywords: ["MDMABust", "KeralaPolice", "DrugSeizure", "KannurNews", "Mattannur"]
---

# മട്ടന്നൂരിൽ വൻ ലഹരിവേട്ട; സ്പീക്കറിലും കുപ്പിവെള്ളത്തിലും ഒളിപ്പിച്ച എം.ഡി.എം.എയുമായി 35കാരൻ പിടിയിൽ

> **Lead Summary:** **മട്ടന്നൂർ: **മട്ടന്നൂരിൽ വൻ ലഹരിവേട്ട. പാലോട്ട് പള്ളിക്ക് സമീപം കണ്ണൂർ സിറ്റി ഡാൻസാഫ് സംഘവും മട്ടന്നൂർ പോലീസും ചേന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വാണിജ്യ അളവിലുള്ള 153.379 ഗ്രാം എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് സ്വദേശിയായ നിസാം എ.പി. പോലീസിന്റെ പിടിയിലായി.

## Article Content

**മട്ടന്നൂർ: **മട്ടന്നൂരിൽ വൻ ലഹരിവേട്ട. പാലോട്ട് പള്ളിക്ക് സമീപം കണ്ണൂർ സിറ്റി ഡാൻസാഫ് സംഘവും മട്ടന്നൂർ പോലീസും ചേന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വാണിജ്യ അളവിലുള്ള 153.379 ഗ്രാം എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് സ്വദേശിയായ നിസാം എ.പി. പോലീസിന്റെ പിടിയിലായി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹന പരിശോധനയ്ക്കിടെ സ്പീക്കറിനുള്ളിലും കീചെയിനിലും കുപ്പിവെള്ളത്തിനുള്ളിലുമായി അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെടുത്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, കൂത്തുപറമ്പ് എ.എസ്.പി ശിവം എന്നിവരുടെ കർശന നിർദേശപ്രകാരമാണ് ലഹരിവിരുദ്ധ സംഘം പരിശോധന നടത്തിയത്.

ഡാൻസാഫ് എസ്.ഐ ഷജീം ജെ.യുടെ നേതൃത്വത്തിലുള്ള സംഘവും മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രകാശൻ വി.കെ., എസ്.ഐ രവീന്ദ്രൻ, സി.പി.ഓമാരായ ഷാജി, അനീസ്, റിജിൽ എന്നിവരടങ്ങിയ പോലീസ് സംഘവുമാണ് പ്രതിയെയും ലഹരിമരുന്നും കസ്റ്റഡിയിലെടുത്തത്. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

**English Summary:**

Kannur City DANSAF and Mattannur Police seized 153.379 grams of commercial-quantity MDMA during a raid near Palottupally in Mattannur. A 35-year-old Pallikkunnu native, Nizam A.P., was arrested after the drugs were found hidden inside speakers, keychains and water bottles.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385668/mattannur-major-mdma-bust-arrest)