---
title: "'മക്കളേ ബാപ്പയോട് പൊറുക്കണം...'; കുറ്റ്യാടിയിൽ നിന്ന് ബസ് കയറി കോഴിക്കോട്ടേക്ക്?  ഫോൺ സ്വിച്ച് ഓഫ്; കാണാതായ കായക്കൊടി സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്"
english_title: "Kayakkody Native Missing; Police Trace Bus Ride to Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385661/kayakkody-native-missing-bus-kozhikode"
published_at: "2026-10-05T21:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3c52a39238_kayakkody-native-missing-bus-kozhikode.jpg"
keywords: ["MissingPerson", "KuttiyadiPolice", "KozhikodeBus", "WhatsAppStatus", "KeralaNews"]
---

# 'മക്കളേ ബാപ്പയോട് പൊറുക്കണം...'; കുറ്റ്യാടിയിൽ നിന്ന് ബസ് കയറി കോഴിക്കോട്ടേക്ക്?  ഫോൺ സ്വിച്ച് ഓഫ്; കാണാതായ കായക്കൊടി സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

> **Lead Summary:** **കോഴിക്കോട്: **കുറ്റ്യാടി കായക്കൊടി സ്വദേശിയായ തുണ്ടിക്കാട്ടിൽ നിസാറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. തിങ്കളാഴ്ച (ഒക്ടോബർ 5) രാവിലെ 11 മണിയോടെയാണ് തളീക്കരയിലുള്ള തന്റെ സ്ഥാപനത്തിൽ നിന്നും നിസാറിനെ കാണാതാകുന്നത്.

## Article Content

**കോഴിക്കോട്: **കുറ്റ്യാടി കായക്കൊടി സ്വദേശിയായ തുണ്ടിക്കാട്ടിൽ നിസാറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. തിങ്കളാഴ്ച (ഒക്ടോബർ 5) രാവിലെ 11 മണിയോടെയാണ് തളീക്കരയിലുള്ള തന്റെ സ്ഥാപനത്തിൽ നിന്നും നിസാറിനെ കാണാതാകുന്നത്.

> കുറ്റ്യാടിയിലേക്ക് പോയി വരാമെന്ന് പറഞ്ഞ് സ്ഥാപനത്തിൽ നിന്ന് ഇറങ്ങിയ നിസാർ പിന്നീട് തിരികെ എത്തിയില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ നിസാറിന്റെ ഫോണിലെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടതോടെയാണ് കുടുംബാംഗങ്ങൾക്ക് ആശങ്കയേറിയത്. "മതിയാക്കി, മടുത്തു, എല്ലാം നന്നായി വരട്ടെ, മക്കളേ ബാപ്പയോട് പൊറുക്കണം..." എന്നായിരുന്നു സ്റ്റാറ്റസ്. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാവുകയും ചെയ്തു. സ്റ്റാറ്റസും നിസാറിനെ പിന്നീട് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യവും കണക്കിലെടുത്താണ് കുടുംബം കുറ്റ്യാടി പോലീസിനെ സമീപിച്ചത്.

സംഭവത്തിൽ കുറ്റ്യാടി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്.ഐ ഗിരീഷ് കുമാർ കെ.കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പതിനൊന്നേരയോടെ കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ എത്തുകയും കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ കയറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബസുകളിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. കാണാതായ നിസാറിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി കുറ്റ്യാടി പോലീസ് സ്റ്റേഷനിലോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

**English Summary:**

Kuttiyadi police have registered an FIR and intensified the search for 42-year-old Thundikattil Nisar of Kayakkody, who went missing on Monday morning. He was last seen leaving his workplace in Thalikkara and is believed to have boarded a bus to Kozhikode after posting a troubling WhatsApp status and switching off his phone.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385661/kayakkody-native-missing-bus-kozhikode)