---
title: "മദ്യം നൽകി മയക്കി, ഒടുവിൽ കാമുകനൊപ്പം ചേർന്ന് കഴുത്തറുത്തു; ഭർത്താവിനെ കൊന്ന് കൊക്കയിലെറിഞ്ഞ ഭാര്യയും 23കാരനും അറസ്റ്റിൽ"
english_title: "Wife and Lover Arrested for Murdering Husband and Dumping Body in Gorge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385660/wife-lover-arrested-murder-husband-gorge"
published_at: "2026-10-05T20:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c784aceffc_meerut-man-kills-second-wife-for-son-arrested-up-crime.jpg"
keywords: ["DehradunCrime", "MurderCase", "LoveAffair", "PoliceArrest", "UttarakhandNews"]
---

# മദ്യം നൽകി മയക്കി, ഒടുവിൽ കാമുകനൊപ്പം ചേർന്ന് കഴുത്തറുത്തു; ഭർത്താവിനെ കൊന്ന് കൊക്കയിലെറിഞ്ഞ ഭാര്യയും 23കാരനും അറസ്റ്റിൽ

> **Lead Summary:** ഡെറാഡൂൺ: പരവിവാഹ ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി ഉൾവനത്തിലെ കൊക്കയിൽ തള്ളി ഭാര്യയും കാമുകനും. ഡെറാഡൂണിലെ മണ്ഡുവാല വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിഹാർ സഹർസ ജില്ല സ്വദേശിയായ മദൻ മുഖിയ എന്ന തൊഴിലാളിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മദന്റെ ഭാര്യ മീന ദേവി , ഇവരുടെ കാമുകനായ ലല്ലൻ ശർമ എന്നിവരെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ഡെറാഡൂൺ: പരവിവാഹ ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി ഉൾവനത്തിലെ കൊക്കയിൽ തള്ളി ഭാര്യയും കാമുകനും. ഡെറാഡൂണിലെ മണ്ഡുവാല വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിഹാർ സഹർസ ജില്ല സ്വദേശിയായ മദൻ മുഖിയ എന്ന തൊഴിലാളിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മദന്റെ ഭാര്യ മീന ദേവി , ഇവരുടെ കാമുകനായ ലല്ലൻ ശർമ എന്നിവരെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് മണ്ഡുവാല കാട്ടിലെ കൊക്കയിൽ നിന്ന് മദന്റെ മൃതദേഹം കണ്ടെത്തുന്നത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടതിനെ തുടർന്ന് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. മദന്റെ ഭൂവുടമ സുരേന്ദ്ര സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സി.സി.ടി.വി ദൃശ്യങ്ങളും പ്രദേശത്തെ തൊഴിലാളികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലല്ലൻ ശർമ പോലീസിന്റെ വലയിലാകുന്നത്. ലല്ലനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഭാര്യ മീനയുടെ ക്രൂരമായ പങ്കാളിത്തം തെളിഞ്ഞത്.

മദൻ മുഖിയയ്ക്കൊപ്പം ജോലി ചെയ്തിരുന്ന ലല്ലൻ ശർമയും മീനയും കഴിഞ്ഞ മൂന്നു വർഷമായി രഹസ്യ ബന്ധത്തിലായിരുന്നു. അടുത്തിടെ ഇവരുടെ ബന്ധത്തെക്കുറിച്ച് മദൻ അറിയുകയും എതിർക്കുകയും ചെയ്തു. ഇതോടെ മദനെ വഴിയിൽ നിന്ന് ഒഴിവാക്കാൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

പദ്ധതിപ്രകാരം, മദ്യം കഴിക്കാമെന്ന് പറഞ്ഞ് മീനദേവി ഭർത്താവിനെ സമീപത്തുള്ള ഒരു കോളജിന് അടുത്തുള്ള വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മദ്യം നൽകി ബോധം കെടുത്തിയ ശേഷം മീനയും ലല്ലനും ചേർന്ന് മദന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വനത്തിലെ ആഴമേറിയ കൊക്കയിലേക്ക് വലിച്ചെറിയുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

**English Summary:**

In a shocking incident in Dehradun, a 30-year-old woman and her 23-year-old lover were arrested for allegedly murdering her husband and dumping his body in a forest gorge. Police said the pair lured the victim, Madan Mukhiya, into a forest area, made him unconscious with alcohol, slit his throat, and threw the body into a ravine after he discovered their affair.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385660/wife-lover-arrested-murder-husband-gorge)