---
title: "ഗ്യാനേഷിന് സുപ്രീം കോടതിയിൽ വമ്പൻ തിരിച്ചടി, ഏകപക്ഷീയമായി പ്രവർത്തിച്ചോയെന്ന് പരിശോധിക്കും, കണ്ടെത്തിയാൽ നടപടി; എല്ലാ രേഖകളും പരിശോധിക്കാൻ തീരുമാനം"
english_title: "Supreme Court setback for Gyanesh Kumar; records to be examined for action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385609/supreme-court-gyanesh-kumar-election-commission"
published_at: "2026-10-05T14:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3647078502_supreme-court-gyanesh-kumar-election-commission.jpg"
keywords: ["SupremeCourt", "ElectionCommission", "GyaneshKumar", "VoterList", "Form6"]
---

# ഗ്യാനേഷിന് സുപ്രീം കോടതിയിൽ വമ്പൻ തിരിച്ചടി, ഏകപക്ഷീയമായി പ്രവർത്തിച്ചോയെന്ന് പരിശോധിക്കും, കണ്ടെത്തിയാൽ നടപടി; എല്ലാ രേഖകളും പരിശോധിക്കാൻ തീരുമാനം

> **Lead Summary:** ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ വമ്പൻ തിരിച്ചടി. ഗ്യാനേഷ് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

## Article Content

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ വമ്പൻ തിരിച്ചടി. ഗ്യാനേഷ് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം സിക്സിൽ (Form 6) മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകിയിരുന്നെന്ന ഗ്യാനേഷിന്‍റെ വാദം തള്ളിയ കോടതി, ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.

ഫോം സിക്സിലെ മാറ്റത്തിന് അനുമതി നൽകിയിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് ഉത്തരവ്.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം കോടതി പരിശോധിക്കുമെന്നും, ഇലക്ഷൻ കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശനമായി ഇടപെടൽ നടത്തുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. എസ് ഐ ആർ മരവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതി കേൾക്കുമെന്ന് വ്യക്തമാക്കി.

സുപ്രീം കോടതയിലെ ഇന്നത്തെ വാദത്തിനിടെ, കമ്മീഷന്റേത് അധികാരപരിധി ലംഘിച്ചുള്ള ഇടപെടലാണെന്നും സുതാര്യതയില്ലാത്ത തീരുമാനങ്ങൾ കാരണം രാജ്യം കത്തുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ജഡ്ജിമാർക്ക് പോലുമില്ലാത്ത പരിരക്ഷയാണ് 2023 ലെ നിയമഭേദഗതിയിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയിട്ടുള്ളതെന്ന് അഭിഭാഷകർ ആരോപിച്ചു. കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പുകൾ തന്നെ കൂട്ടായ തീരുമാനമല്ല ഇതെന്നതിന് തെളിവാണെന്നും ഹർജിക്കാർ വാദിച്ചു.

കേരളത്തിലെ കേസും വാദത്തിനിടെ പരാമർശവിധേയമായി. ഇതോടൊപ്പം, എസ് ഐ ആർ മരവിപ്പിക്കണമെന്ന ആവശ്യവും കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടുണ്ട്.

അതേസമയം കേസിൽ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജിയിലെ പ്രധാന ആവശ്യവും കോടതി അംഗീകരിച്ചില്ല. അത്തരം നടപടികൾ ഉണ്ടായാൽ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ ആര് നടത്തുമെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്.

കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണമെന്ന ഇടക്കാല ഉത്തരവിനും കോടതി തയ്യാറായില്ല. നിലവിലെ പ്രധാന രേഖകൾ ഒന്നും നശിക്കപ്പെടരുതെന്ന് നിർദ്ദേശിച്ച സുപ്രീം കോടതി, കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. എസ് ഐ ആറിലടക്കം ഇത് അതീവ നിർണായകമാണ്.

The Supreme Court has ordered a review of key records related to the Election Commission after allegations that Chief Election Commissioner Gyanesh Kumar acted unilaterally. While the court declined immediate interim relief, it said it would examine the petitions and take action if the allegations are substantiated.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385609/supreme-court-gyanesh-kumar-election-commission)