---
title: "ഹോട്ടലിൽ കയറി യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ഹിന്ദു സന്യാസി ഗുരുസ്വാമി അറസ്റ്റിൽ"
english_title: "Hindu Sage Guruswami Arrested for Obscene Act at Hotel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385606/hindu-sage-guruswami-arrested-obscene-act"
published_at: "2026-10-05T13:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac360bdc3da3_hindu-sage-guruswami-arrested-obscene-act.jpg"
keywords: ["GuruswamiArrest", "KeralaPolice", "ObsceneAct", "Pandalam", "HinduSage"]
---

# ഹോട്ടലിൽ കയറി യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ഹിന്ദു സന്യാസി ഗുരുസ്വാമി അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമി പൊലീസ് പിടിയിലായി.

## Article Content

പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമി പൊലീസ് പിടിയിലായി.

കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്രയ്ക്കിറങ്ങിയ സന്യാസി സംഘത്തിലെ പ്രധാനിയാണ പന്തളം പൊലീസിന്റെ പിടിയിലായത്. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിൽ എത്തിയ സ്വാമിയാണ് നഗ്നതാ പ്രദർശനം നടത്തിയത്.

മഹാരാഷ്ട്ര താനെ സ്വദേശി ഗുരുസ്വാമിയാണ് പിടിയിലായത്. പന്തളത്തെ ഒരു കടയിൽ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദർശനം നടത്തുകയും ചെയ്തു.

യാത്രയുടെ ഭാഗമായുള്ള ലഘുലേഖകൾ വിതരണം ചെയ്യാനാണ് ഇയാൾ കടയിൽ കയറിയത്. ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിന്റെ നേതൃത്വത്തിലാണ് ഭാരത പര്യടനം.

A Hindu ascetic identified as Guruswami was arrested in Pathanamthitta after a complaint that he misbehaved with a woman and exposed himself inside a shop. Police said he was part of a religious travel group and had entered the premises to distribute pamphlets.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385606/hindu-sage-guruswami-arrested-obscene-act)