---
title: "കുളം ഉദ്ഘാടനം ‘വെറൈറ്റി’യായി; മെമ്പറെ വെള്ളത്തിലേക്ക് തള്ളി എംഎൽഎ, പിന്നാലെ പ്രസിഡന്റും കുളത്തിൽ!"
english_title: "Pond Inauguration Turns Unusual: MLA Pushes Member Into Water, Then President Too"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385591/pond-inauguration-mla-pushes-member-water"
published_at: "2026-10-05T12:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac34eef35ad6_pond-inauguration-mla-pushes-member-water.jpg"
keywords: ["KeralaNews", "Malappuram", "PondInauguration", "MlaAli", "SocialMediaViral"]
---

# കുളം ഉദ്ഘാടനം ‘വെറൈറ്റി’യായി; മെമ്പറെ വെള്ളത്തിലേക്ക് തള്ളി എംഎൽഎ, പിന്നാലെ പ്രസിഡന്റും കുളത്തിൽ!

> **Lead Summary:** മലപ്പുറം: പതിവ് നാടമുറിക്കൽ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി കുളം ഉദ്ഘാടനം ചെയ്ത് ശ്രദ്ധേയരായിരിക്കുകയാണ് പെരിന്തൽമണ്ണ തോണിക്കരയിലെ ജനപ്രതിനിധികൾ. നവീകരിച്ച കുളം ഇന്നലെയാണ് നാടിന് സമർപ്പിച്ചത്. ജനപ്രതിനിധികളെ കുളത്തിലേക്ക് തള്ളിയിട്ടായിരുന്നു രസകരമായ ഉദ്ഘാടനച്ചടങ്ങ്.

## Article Content

മലപ്പുറം: പതിവ് നാടമുറിക്കൽ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി കുളം ഉദ്ഘാടനം ചെയ്ത് ശ്രദ്ധേയരായിരിക്കുകയാണ് പെരിന്തൽമണ്ണ തോണിക്കരയിലെ ജനപ്രതിനിധികൾ. നവീകരിച്ച കുളം ഇന്നലെയാണ് നാടിന് സമർപ്പിച്ചത്. ജനപ്രതിനിധികളെ കുളത്തിലേക്ക് തള്ളിയിട്ടായിരുന്നു രസകരമായ ഉദ്ഘാടനച്ചടങ്ങ്.

മങ്കട എംഎൽഎ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പർ ഷബീർ മാഞ്ഞാമ്പ്രയെ ആദ്യം കുളത്തിലേക്ക് തള്ളിയിട്ടു. അപ്രതീക്ഷിതമായ ഈ നീക്കം ചടങ്ങിനെ ആവേശകരമാക്കി. തുടർന്ന് കുളത്തിൽ നിന്ന് കയറിയ ഷബീർ മാഞ്ഞാമ്പ്ര, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടാണ് കുളം നാടിന് സമർപ്പിച്ചത്.

സാധാരണ ഉദ്ഘാടനച്ചടങ്ങുകളിൽ നിന്ന് മാറി രസകരമായ രീതിയിൽ സംഘടിപ്പിച്ച പരിപാടി നാട്ടുകാരിലും കൗതുകമുണർത്തി. ചടങ്ങിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ജനപ്രതിനിധികൾ പരസ്പരം കുളത്തിലേക്ക് തള്ളിയിടുന്ന ദൃശ്യങ്ങൾ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. വ്യത്യസ്തമായ ഉദ്ഘാടനരീതിയെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

A renovated pond in Perinthalmanna Thonikkara was inaugurated in an unusual way, with local representatives being pushed into the water during the ceremony. The playful event, led by Mankada MLA Manjalamkuzhi Ali, has drawn attention and gone viral on social media.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385591/pond-inauguration-mla-pushes-member-water)