---
title: "500 കിലോ ഫ്രൂട്ട്സ്, 300 ലിറ്റർ റെഡ് വൈൻ! കൊച്ചിയിൽ ക്രിസ്മസ് മൂഡ് ഓണാക്കി നിഖില വിമലും ക്രൗൺ പ്ലാസയും"
english_title: "500 Kg of Fruit, 300 Liters of Red Wine: Crowne Plaza Kochi Kicks Off Christmas Cheer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385570/crowne-plaza-kochi-christmas-cake-mixing"
published_at: "2026-10-05T11:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac33f8ac2598_crowne-plaza-kochi-christmas-cake-mixing.jpg"
keywords: ["CrownePlaza", "NikhilaVimal", "Christmas2026", "CakeMixing", "Kochi"]
---

# 500 കിലോ ഫ്രൂട്ട്സ്, 300 ലിറ്റർ റെഡ് വൈൻ! കൊച്ചിയിൽ ക്രിസ്മസ് മൂഡ് ഓണാക്കി നിഖില വിമലും ക്രൗൺ പ്ലാസയും

> **Lead Summary:** **കൊച്ചി: ** നഗരത്തിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്ക് മിക്സിങ് ചടങ്ങോടെ ഔദ്യോഗികമായി തുടക്കം കുറിച്ച് ക്രൗൺ പ്ലാസ കൊച്ചി. പ്രശസ്ത നടി നിഖില വിമൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കേക്ക് മിക്സിങ്ങിന്റെ പരമ്പരാഗത തനിമ നിലനിർത്തിക്കൊണ്ട് ആഘോഷപൂർവ്വമാണ് ഹോട്ടൽ അധികൃതരും അതിഥികളും ചടങ്ങ് സംഘടിപ്പിച്ചത്.

## Article Content

**കൊച്ചി: ** നഗരത്തിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്ക് മിക്സിങ് ചടങ്ങോടെ ഔദ്യോഗികമായി തുടക്കം കുറിച്ച് ക്രൗൺ പ്ലാസ കൊച്ചി. പ്രശസ്ത നടി നിഖില വിമൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കേക്ക് മിക്സിങ്ങിന്റെ പരമ്പരാഗത തനിമ നിലനിർത്തിക്കൊണ്ട് ആഘോഷപൂർവ്വമാണ് ഹോട്ടൽ അധികൃതരും അതിഥികളും ചടങ്ങ് സംഘടിപ്പിച്ചത്.

3,500 കിലോഗ്രാം ഫ്രൂട്ട് മിക്സ് ഉൾപ്പെടുത്തിയ കൂറ്റൻ കേക്ക് മിക്സിങ് ആയിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. മികച്ച ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സും നട്സും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത മിശ്രിതത്തിലേക്ക് 300 ലിറ്റർ റെഡ് വൈനും 75 ലിറ്റർ തേനും ഒഴിച്ചാണ് പ്രശസ്തമായ പ്ലം കേക്കുകൾക്കായുള്ള കൂട്ട് തയ്യാറാക്കിയത്. ഈ മിശ്രിതം 60 ദിവസത്തോളം ഫെർമന്റ് ചെയ്ത ശേഷമാണ് ഡിസംബറിൽ കേക്ക് ഉണ്ടാക്കാനായി ഉപയോഗിക്കുന്നതെന്ന് കുളിനറി ഡയറക്ടർ ഷെഫ് കലേഷ് വിശദീകരിച്ചു. ഈ വർഷം 12,000 റിച്ച് പ്ലം കേക്കുകളാണ് ഹോട്ടൽ വിപണിയിലിറക്കുന്നത്. ഇതിനായുള്ള പ്രീ-ഓർഡറുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

> "ക്രിസ്മസിന്റെ സന്ദേശമായ എല്ലാവരെയും ഒന്നിച്ചു കൊണ്ടുവരുക എന്നതിനെ യാഥാർഥ്യമാക്കുന്നതാണ് കേക്ക് മിക്സിങ് ചടങ്ങ്. കമ്മ്യൂണിറ്റി പങ്കാളിയായ റൗണ്ട് ടേബിൾ ഇന്ത്യയുടെ സഹകരണത്തോടെ, കേക്കുകളുടെ ആദ്യ ബാച്ച് തയ്യാറായാലുടൻ 'രക്ഷാ സൊസൈറ്റി ഫോർ ദി കേർ ഓഫ് ചിൽഡ്രൻ വിത്ത് സ്പെഷ്യൽ നീഡ്സ്'-ലെ കുട്ടികൾക്ക് അയച്ചു നൽകും," എന്ന് ക്രൗൺ പ്ലാസ കൊച്ചി ജനറൽ മാനേജർ ദിനേശ് റായ് വ്യക്തമാക്കി.

വിവിധ മേഖലകളിലെ സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ, കോർപ്പറേറ്റ് പങ്കാളികൾ, ഹോട്ടൽ ഉപഭോക്താക്കൾ, പ്രത്യേക അതിഥികൾ എന്നിവരടക്കം നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.

**English Summary:**

Crowne Plaza Kochi marked the start of its Christmas 2026 celebrations with a cake mixing ceremony featuring actress Nikhila Vimal as chief guest. The hotel prepared a 3,500-kg fruit mix with red wine and honey for 12,000 plum cakes, and will share the first batch with children at Raksha Society.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385570/crowne-plaza-kochi-christmas-cake-mixing)