---
title: "പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തൽ പ്രക്രിയയുടെ ഭാഗം -എം.വി. ഗോവിന്ദൻ"
english_title: "Palakkad CPM District Secretary Change Part of Corrective Process: M.V. Govindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385565/palakkad-cpim-district-secretary-change"
published_at: "2026-10-05T11:13:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691b0aaa56b8e_mv_govindan.jpg"
keywords: ["CPIM", "MVGovindan", "Palakkad", "SureshBabu", "PoliticalNews"]
---

# പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തൽ പ്രക്രിയയുടെ ഭാഗം -എം.വി. ഗോവിന്ദൻ

> **Lead Summary:** **പാലക്കാട്: **പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് പാർട്ടിയിലെ തെറ്റ് തിരുത്തൽ പ്രക്രിയയുടെ ഭാഗമായാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനാപരമായ തെറ്റുകൾ തിരുത്താനും തിരുത്തൽ പ്രക്രിയ കൂടുതൽ ഊർജ്ജിതമാക്കാനുമാണ് വിപുലീകരിച്ച ജില്ലാ കമ്മിറ്റികൾ ചേരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, സ്ഥാനത്തുനിന്ന് നീക്കിയ മുൻ ജില്ലാ സെക്രട്ടറി ഇ. സുരേഷ് ബാബുവിനെതിരെ പ്രത്യേക പരാതികളൊന്നും സംസ്ഥാന നേതൃത്വത്തിന് നേരിട്ട് ലഭിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

## Article Content

**പാലക്കാട്: **പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് പാർട്ടിയിലെ തെറ്റ് തിരുത്തൽ പ്രക്രിയയുടെ ഭാഗമായാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനാപരമായ തെറ്റുകൾ തിരുത്താനും തിരുത്തൽ പ്രക്രിയ കൂടുതൽ ഊർജ്ജിതമാക്കാനുമാണ് വിപുലീകരിച്ച ജില്ലാ കമ്മിറ്റികൾ ചേരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, സ്ഥാനത്തുനിന്ന് നീക്കിയ മുൻ ജില്ലാ സെക്രട്ടറി ഇ. സുരേഷ് ബാബുവിനെതിരെ പ്രത്യേക പരാതികളൊന്നും സംസ്ഥാന നേതൃത്വത്തിന് നേരിട്ട് ലഭിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വി. ചെന്താമരാക്ഷനെയാണ് പുതിയ പാലക്കാട് ജില്ലാ സെക്രട്ടറിയായി പാർട്ടി തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് അവലോകനങ്ങളുടെ ഭാഗമായി നടക്കുന്ന തിരുത്തൽ നടപടികൾക്കിടയിൽ, ഒരു ജില്ലാ സെക്രട്ടറിയെ അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റുന്നത് അപൂർവ്വമായ ഒന്നാണ്.

അതേസമയം, ഡിജിറ്റൽ തെളിവുകൾ സഹിതം പരാതിക്കാരി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് എന്നാണ് വിവരം. നിലവിൽ സ്ഥാനത്തുനിന്ന് മാറ്റിയ സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കാൻ പാർട്ടി ആലോചിക്കുന്നതായാണ് സൂചനകൾ. വരും ദിവസങ്ങളിൽ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

**English Summary:**

M.V. Govindan said the replacement of the Palakkad CPM district secretary was part of the party’s internal corrective process. He added that the state leadership has not received direct complaints against outgoing secretary E. Suresh Babu, while stricter disciplinary action may be considered at the upcoming state secretariat meeting.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385565/palakkad-cpim-district-secretary-change)