---
title: "ലൈംഗികമായി ഉപദ്രവിച്ചവരിൽ സ്ത്രീയും...! മദ്യവും മയക്കുമരുന്നും നൽകി രണ്ട് ദിവസം തടങ്കലിൽ വെച്ച് പീഡനം; സ്പായിലെ ജോലിക്ക് വേണ്ടി എത്തിയ യുവതി നേരിട്ടത് കൊടുംക്രൂരത"
english_title: "Woman Among Accused in Kochi Gang-Rape Case; Victim Held Drugged for Two Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385542/kochi-gang-rape-kalamassery-spa-job-interview"
published_at: "2026-10-05T08:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac30dda247ce_kochi-gang-rape-kalamassery-spa-job-interview.jpg"
keywords: ["KochiCrime", "GangRapeCase", "Kalamassery", "PoliceInvestigation", "WomenSafety"]
---

# ലൈംഗികമായി ഉപദ്രവിച്ചവരിൽ സ്ത്രീയും...! മദ്യവും മയക്കുമരുന്നും നൽകി രണ്ട് ദിവസം തടങ്കലിൽ വെച്ച് പീഡനം; സ്പായിലെ ജോലിക്ക് വേണ്ടി എത്തിയ യുവതി നേരിട്ടത് കൊടുംക്രൂരത

> **Lead Summary:** കൊച്ചി: കളമശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

## Article Content

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

കേസുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്നും മദ്യവും നൽകിയ ശേഷം യുവതിയെ രണ്ടുദിവസത്തോളം തടങ്കലിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലാണ് പീഡനം നടന്നതെന്നാണ് അന്വേഷണത്തിലെ വിവരം. പീഡനത്തിനിരയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊച്ചിയിൽ ഭർത്താവിനൊപ്പം താമസിച്ചുവരികയായിരുന്ന യുവതിയാണ് പരാതിക്കാരി. സ്പായിൽ മാനേജർ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്ന ജോലി പരസ്യം കണ്ടാണ് യുവതി ഇന്റർവ്യൂവിന് പോയതെന്നാണ് വിവരം.

ഇന്റർവ്യൂവിനായി എത്തിയതിന് പിന്നാലെ യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകിയെന്നും തുടർന്ന് തടങ്കലിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് കേസിലെ ആരോപണം. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

കേസിൽ പിടിയിലാകാനുള്ള രണ്ടുപേർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ തുടർഘട്ടത്തിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

A woman is among the accused in a shocking gang-rape case in Kalamassery, Kochi, police said. The victim, who had gone for a spa job interview, was allegedly drugged, held captive for two days and sexually assaulted; two more suspects are still at large.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385542/kochi-gang-rape-kalamassery-spa-job-interview)