---
title: "രാത്രിയിൽ വീടിനുള്ളിലേക്ക് മിന്നലിന്റെ ആഘാതം; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു, വീടിന്റെ ചുവരിന് വിള്ളൽ"
english_title: "Lightning Strikes Home at Night; Class 9 Student Burned, Wall Cracks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385535/lightning-strikes-home-class-9-student-burned"
published_at: "2026-10-05T07:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac300766697d_lightning-strikes-home-class-9-student-burned.jpg"
keywords: ["LightningStrike", "KeralaNews", "StudentInjury", "Mannarkkad", "WeatherSafety"]
---

# രാത്രിയിൽ വീടിനുള്ളിലേക്ക് മിന്നലിന്റെ ആഘാതം; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു, വീടിന്റെ ചുവരിന് വിള്ളൽ

> **Lead Summary:** പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഭീമനാടാണ് സംഭവം. കോട്ടോപ്പാടം അബുഹാജി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നിവേദിനാണ് മിന്നലേറ്റത്.

## Article Content

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഭീമനാടാണ് സംഭവം. കോട്ടോപ്പാടം അബുഹാജി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നിവേദിനാണ് മിന്നലേറ്റത്.

കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കുട്ടി വീടിനുള്ളില്‍ ഇരിക്കവെയായിരുന്നു അപകടമുണ്ടായത്. വീടിന്റെ ചുവരിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. മിന്നലില്‍ പൊള്ളലേറ്റ കുട്ടിയെ ആദ്യം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്.

ഇവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

**പൊതു നിര്‍ദ്ദേശങ്ങള്‍**

*– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.*

*– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.*

*– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.*

*– ജനലും വാതിലും അടച്ചിടുക.*

*– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.*

*– ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.*

*– ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.*

*– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.*

*– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.*

*– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.*

*– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.*

*– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.*

*– പട്ടം പറത്തുവാൻ പാടില്ല.*

*– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.*

*– ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.*

*– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.*

*മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. *

*അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌*

*– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്*

A Class 9 student in Mannarkkad suffered burns after being struck by lightning while inside his home on Tuesday night. He was first taken to a private hospital in Mannarkkad and later shifted to Perinthalmanna, where doctors say he is out of danger.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385535/lightning-strikes-home-class-9-student-burned)