---
title: "വസ്ത്രം മാറുന്ന മുറിയിൽ രഹസ്യ ക്യാമറ....! ജിമ്മിലെ പെൻഡ്രൈവിൽ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന് പരാതി, മാനേജർ അറസ്റ്റിൽ"
english_title: "Secret Camera Allegations at Gujarat Gym: Manager Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385531/secret-camera-gym-manager-arrested"
published_at: "2026-10-05T06:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2f9b5bba58_secret-camera-gym-manager-arrested.jpg"
keywords: ["GymScandal", "HiddenCamera", "BlackmailCase", "WomenSafety", "PoliceRaid"]
---

# വസ്ത്രം മാറുന്ന മുറിയിൽ രഹസ്യ ക്യാമറ....! ജിമ്മിലെ പെൻഡ്രൈവിൽ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന് പരാതി, മാനേജർ അറസ്റ്റിൽ

> **Lead Summary:** ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ഒരു ജിമ്മിൽ യുവതികളുടെ ദൃശ്യങ്ങൾ പകർത്താൻ രഹസ്യ ക്യാമറകൾ വച്ചതായി പരാതി. ജിമ്മിലെത്തുന്ന പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്തു ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതായി സ്ത്രീയുടെ പരാതിയിൽ പൊലീസ് ജിം മാനേജർ അമിൻ മുൾട്ടാനിയെ അറസ്റ്റ് ചെയ്തു.

## Article Content

ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ഒരു ജിമ്മിൽ യുവതികളുടെ ദൃശ്യങ്ങൾ പകർത്താൻ രഹസ്യ ക്യാമറകൾ വച്ചതായി പരാതി. ജിമ്മിലെത്തുന്ന പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്തു ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതായി സ്ത്രീയുടെ പരാതിയിൽ പൊലീസ് ജിം മാനേജർ അമിൻ മുൾട്ടാനിയെ അറസ്റ്റ് ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ജിമ്മിൽ നടത്തിയ റെയ്ഡിൽ പെൻ ഡ്രൈവ്, ബ്ലാങ്ക് ചെക്കുകൾ, റജിസ്റ്ററുകൾ തുടങ്ങിയ വസ്തുക്കൾ പിടിച്ചെടുത്തു. സുരേന്ദ്രനഗറിലെ ദുധ്രേജ് റോഡിലും 80 ഫീറ്റ് റോഡിലും പ്രവർത്തിക്കുന്ന രണ്ട് ജിമ്മുകളിലാണ് പരിശോധന നടന്നത്.

നഗരത്തിൽ നിന്നുള്ള നിരവധി പെൺകുട്ടികൾ ഇവിടെ വരുന്നുണ്ട്. ജിമ്മിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് പൊലീസിനു ലഭിച്ച കത്താണ് അന്വേഷണത്തിനു കാരണമായത്.

വസ്ത്രം മാറുന്ന മുറിയിൽ ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തിയ ശേഷം പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്ത് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നാണ് സ്ത്രീ കത്തിലൂടെ ആരോപിച്ചത്.

പരാതിയെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വേഷം മാറി ജിമ്മിലെത്തി റെയ്ഡ് നടത്തി. ഇവിടെനിന്നും പിടിച്ചെടുത്ത പെൻഡ്രൈവിൽ സ്ത്രീകളുടെ ഫോട്ടോകളും വിഡിയോകളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ പരിശോധനയ്ക്കായി പെൻഡ്രൈവ് ഫൊറൻസിക് ലാബിനു കൈമാറി. എന്നാൽ പരിശോധനയിൽ ജിമ്മിൽ ക്യാമറകൾ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

Police in Gujarat’s Surendranagar have arrested a gym manager after a woman alleged that hidden cameras were used in the changing room to film young women. Officers seized a pen drive, blank cheques and registers during raids on two gyms, and the pen drive has been sent for forensic analysis.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385531/secret-camera-gym-manager-arrested)