---
title: "കോഴിക്കോട് ചെറുപുഴയിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു"
english_title: "Student Drowns in Kozhikode’s Cherupuzha After Being Swept by Current"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385510/student-drowns-kozhi-kode-cherupuzha-current"
published_at: "2026-10-04T19:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac261aaab9b8_student-drowns-kozhi-kode-cherupuzha-current.jpg"
keywords: ["KozhikodeNews", "Cherupuzha", "StudentDrowning", "FireForce", "KeralaNews"]
---

# കോഴിക്കോട് ചെറുപുഴയിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

> **Lead Summary:** **കോഴിക്കോട്: **ചാത്തമംഗലം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് ആണ് ദാരുണമായി മരണപ്പെട്ടത്.

## Article Content

**കോഴിക്കോട്: **ചാത്തമംഗലം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് ആണ് ദാരുണമായി മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് സനുവും സുഹൃത്തും ചേർന്ന് പുഴയിലെ കടവിൽ കുളിക്കാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഇരുവരും പെട്ടെന്ന് പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടികൾ അപകടത്തിൽപ്പെട്ടത് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇവർ ഉടൻ തന്നെ മുക്കം ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ ഇരുവരെയും കരക്കെത്തിച്ചു. തുടർന്ന് രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സനു ഫിയാസിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി നിലവിൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

**English Summary:**

A 13-year-old student, Sanu Fiyas, drowned in Cherupuzha at Chathamangalam, Kozhikode, after being swept away by a strong current while bathing with a friend. Fire and rescue personnel rushed to the scene, rescued both children, and shifted them to Kozhikode Medical College Hospital, but Sanu could not be saved. His friend survived and is under treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385510/student-drowns-kozhi-kode-cherupuzha-current)