---
title: "കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Police Officer Found Hanging Dead in Rented House in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385505/kollam-police-officer-found-dead"
published_at: "2026-10-04T19:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac25b3ddf6dd_kollam-police-officer-found-dead.jpg"
keywords: ["KollamNews", "PoliceOfficer", "SuicideNote", "FinancialDistress", "KeralaPolice"]
---

# കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **കൊല്ലം: **കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രണദേവാണ് ജീവനൊടുക്കിയത്. ഉളിയക്കോവിലുള്ള വാടകവീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കൊല്ലം: **കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രണദേവാണ് ജീവനൊടുക്കിയത്. ഉളിയക്കോവിലുള്ള വാടകവീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് വീണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌‌ലൈൻ നമ്പർ - 1056, 0471- 2552056)**

**English Summary:**

A Grade SI attached to Kollam East Police Station was found hanging dead at his rented house in Uliyakovil, Kollam. Police suspect severe financial distress as the possible reason and have recovered a suicide note, launching an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385505/kollam-police-officer-found-dead)