---
title: "ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; ഡൽഹിയിൽ ഐസ-എഐഎസ്എഫ് പ്രതിഷേധം, നേഹ ബോറ കസ്റ്റഡിയിൽ"
english_title: "Gyanesh Kumar Must Resign: AISF Protest in Delhi, Neha Bora Detained"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385500/gyanesh-kumar-resign-delhi-protest"
published_at: "2026-10-04T17:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac23ba4a1030_gyanesh-kumar-resign-delhi-protest.jpg"
keywords: ["GyaneshKumar", "AISFProtest", "NehaBora", "DelhiProtest", "ElectionCommission"]
---

# ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; ഡൽഹിയിൽ ഐസ-എഐഎസ്എഫ് പ്രതിഷേധം, നേഹ ബോറ കസ്റ്റഡിയിൽ

> **Lead Summary:** **ന്യൂഡല്‍ഹി: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഐസ-എഐഎസ്എഫ് പ്രതിഷേധം. ഐസ നേതാവ് നേഹ ബോറയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. ഇതിന് പുറമെ കേന്ദ്ര സേനയേയും വിന്യസിച്ചിരുന്നു.പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചു.

## Article Content

**ന്യൂഡല്‍ഹി: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഐസ-എഐഎസ്എഫ് പ്രതിഷേധം. ഐസ നേതാവ് നേഹ ബോറയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. ഇതിന് പുറമെ കേന്ദ്ര സേനയേയും വിന്യസിച്ചിരുന്നു.പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചു.

ഇതിന് പിന്നാലെ പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. ഇതിനിടെ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പ്രവർത്തകർ നേഹയെ കയറ്റിയ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേരത്തെ ഐസയുടെ നേതൃത്വത്തിൽ സിറ്റിസൺ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇന്ത്യാ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്കായിരുന്നു മാർച്ച്.

മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഐസ പ്രവർത്തകരെ അടക്കം പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിനിടെ ഒരു മാധ്യമപ്രവർത്തകന്റെ ക്യാമറ തകർത്ത സംഭവവുമുണ്ടായി. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന മുദ്രാവാക്യം ഉന്നയിച്ച് പ്രവർത്തകരിൽ ചിലർ പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെ പൊലീസ് നടപടി ശക്തമാക്കി. ഇതോടെ പ്രവർത്തകർ റോഡിലിരുന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും അത് സംരക്ഷിക്കാനായി എത്ര തവണ വേണമെങ്കിലും അറസ്റ്റ് വരിക്കുമെന്നും ചിലർ പ്രതികരിച്ചു.

AISF and AIYF activists staged a protest in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. Police detained protest leader Neha Bora after demonstrators climbed barricades and blocked roads during the march.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385500/gyanesh-kumar-resign-delhi-protest)