---
title: "തലസ്ഥാനത്ത് സംഘർഷം കടുക്കുന്നു; കൻറോൺമെൻറ് എസ്എച്ച്ഒയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്"
english_title: "Tensions Rise in Thiruvananthapuram as DYFI Marches to Cantonment SHO’s House"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385492/thiruvananthapuram-dyfi-march-cantonment-sho-house"
published_at: "2026-10-04T16:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac22e9f6cb18_thiruvananthapuram-dyfi-march-cantonment-sho-house.jpg"
keywords: ["DYFI", "SFI", "KeralaPolice", "Thiruvananthapuram", "PoliticalProtest"]
---

# തലസ്ഥാനത്ത് സംഘർഷം കടുക്കുന്നു; കൻറോൺമെൻറ് എസ്എച്ച്ഒയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

> **Lead Summary:** **തിരുവനന്തപുരം: **യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്ക് നേതൃത്വം നൽകിയ കൻറോൺമെൻറ് എസ്എച്ച്ഒ സതീഷ് കുമാറിൻറെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ നന്ദൻ്റെ വീട്ടിൽ സതീഷ് കുമാറിൻറെ നേതൃത്വത്തിൽ പരിശോധനയും നടത്തി. കൻ്റോൺമെൻറ് സിഐ സതീഷ് കുമാറിന്റെ കാട്ടാക്കടയിലെ വീട്ടിലേക്കായിരുന്നു ഡിവൈഎഫ്ഐയുടെ മാർച്ച്.

## Article Content

**തിരുവനന്തപുരം: **യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്ക് നേതൃത്വം നൽകിയ കൻറോൺമെൻറ് എസ്എച്ച്ഒ സതീഷ് കുമാറിൻറെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ നന്ദൻ്റെ വീട്ടിൽ സതീഷ് കുമാറിൻറെ നേതൃത്വത്തിൽ പരിശോധനയും നടത്തി. കൻ്റോൺമെൻറ് സിഐ സതീഷ് കുമാറിന്റെ കാട്ടാക്കടയിലെ വീട്ടിലേക്കായിരുന്നു ഡിവൈഎഫ്ഐയുടെ മാർച്ച്.

എസ്എച്ച്ഒക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യ വിളികൾ ഉയർന്നു. ഇന്നലെ എസ്ഐ ജി. ഗോകുലിൻറെ വീട്ടിലേക്കും മാർച്ച് നടത്തിയിരുന്നു. പൊലീസും വിടാൻ ഒരുക്കമല്ല. എസ്എച്ച്ഒ സതീഷ് കുമാറിൻറെ നേതൃത്വത്തിലായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻ്റെ വീട്ടിൽ പരിശോധന. നന്ദൻ വീട്ടിലുണ്ടായിരുന്നില്ല. സിപിഎം പ്രവർത്തകരെത്തി പരിശോധന തടസ്സപ്പെടുത്തി.

വീട്ടിലേക്ക് മാർച്ച് നടത്തിയാൽ ഓഫീസിൽ കയറി പിടിക്കുമെന്നായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഗോകുൽ ഭീഷണിപ്പെടുത്തിയത്.ഇതിനിടെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച രണ്ട് എസ്എഫ്ഐ പ്രവർത്തകരെയും ഐഎൻടിയുസി കൊടി നശിപ്പിച്ച എസ്എഫ്ഐ പ്രവർത്തകനെയും ഇന്ന് പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പൊലീസിനെ ആക്രമിച്ചത്. ശ്രീജിത്ത്, ആദർശ്, അരുൺ എന്നിവരെയാണ് വാഹനം തടഞ്ഞ് പൂജപ്പുരയിൽ നിന്നും പിടികൂടിയത്.പാളയം സംഘർഷത്തിൽ കോൺഗ്രസുകാരെയും യൂത്ത് കോൺഗ്രസുകാരെയും തൊടാതെ എസ്എഫ്ഐക്കാരെ മാത്രം അറസ്റ്റ് ചെയ്യുന്നുവെന്നാണ് സിപിഎം ആരോപണം.

ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ തല്ലിയ എസ്ഐ ജി. ഗോകുലിനെതിരെ മറ്റൊരു വകുപ്പുതല അന്വേഷണവും തുടങ്ങി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതിന് പുറമെയാണ് മറ്റൊരു അന്വേഷണം. എന്നാൽ ഗോകുലിനെതിരെ ഉടൻ നടപടിയുണ്ടാവില്ല. സ്വകാര്യ ആവശ്യത്തിന് ഈ മാസം 16 മുതൽ 30 ദിവസത്തേക്ക് എസ്ഐക്ക് അവധിയും അനുവദിച്ചു.

DYFI staged a march to the house of Cantonment SHO Satheesh Kumar in Thiruvananthapuram, alleging police action against students and SFI workers. The police, meanwhile, arrested three SFI activists in connection with a Secretariat march and launched another departmental inquiry against SI G. Gokul.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385492/thiruvananthapuram-dyfi-march-cantonment-sho-house)