---
title: "രാത്രി വീട്ടുകാർക്കൊപ്പം സംസാരിച്ചതിന് പിന്നാലെ  ഉറങ്ങാൻ കിടന്നു; കാസർകോട് ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു"
english_title: "Kasaragod Woman Dies in Sleep After Heart Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385489/kasaragod-woman-dies-heart-attack"
published_at: "2026-10-04T15:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac229a84fe4e_kasaragod-woman-dies-heart-attack.jpg"
keywords: ["KasaragodNews", "HeartAttack", "WomanDies", "KeralaNews", "HealthNews"]
---

# രാത്രി വീട്ടുകാർക്കൊപ്പം സംസാരിച്ചതിന് പിന്നാലെ  ഉറങ്ങാൻ കിടന്നു; കാസർകോട് ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു

> **Lead Summary:** **കാസർകോട്: **ഹൃദയാഘാതത്തെ തുടർന്ന് യുവതി ഉറക്കത്തിൽ മരിച്ചു. വിദ്യാനഗർ സ്വദേശി മൻസൂറിന്റെ ഭാര്യ തൻസിയ എന്ന തൻസീറ സുൽത്താനയാണ് മരിച്ചത്. നഗരസഭ മുൻ കൗൺസിലർ സൈബുന്നീസയുടെയും നെല്ലിക്കുന്നിലെ ഹനീഫിന്റെയും മകളാണ്. ശനിയാഴ്ച രാത്രി വീട്ടുകാർക്കൊപ്പം സംസാരിച്ചിരുന്ന തൻസീറ സാധാരണ പോലെയാണ് ഉറങ്ങാൻ കിടന്നത്.

## Article Content

**കാസർകോട്: **ഹൃദയാഘാതത്തെ തുടർന്ന് യുവതി ഉറക്കത്തിൽ മരിച്ചു. വിദ്യാനഗർ സ്വദേശി മൻസൂറിന്റെ ഭാര്യ തൻസിയ എന്ന തൻസീറ സുൽത്താനയാണ് മരിച്ചത്. നഗരസഭ മുൻ കൗൺസിലർ സൈബുന്നീസയുടെയും നെല്ലിക്കുന്നിലെ ഹനീഫിന്റെയും മകളാണ്. ശനിയാഴ്ച രാത്രി വീട്ടുകാർക്കൊപ്പം സംസാരിച്ചിരുന്ന തൻസീറ സാധാരണ പോലെയാണ് ഉറങ്ങാൻ കിടന്നത്.

എന്നാൽ ഞായറാഴ്ച രാവിലെ കുട്ടികളെ മദ്റസയിലേക്ക് അയക്കാനായി വീട്ടുകാർ ഉണർത്താൻ ശ്രമിച്ചെങ്കിലും എഴുന്നേറ്റില്ല. തുടർന്ന് വീട്ടിലെത്തിയ ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.മക്കൾ: മൊയിദീൻ അബ്ദുൽ ഖാദർ, മർയം സിർവ, ഇലാന ഫാത്തിമ. സഹോദരങ്ങൾ: നഈമ ഫർവീൻ, ഫാത്തിമത്ത് സുൽഫ. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

A 29-year-old woman from Vidyanagar in Kasaragod died in her sleep after suffering a heart attack. She had spoken with family members on Saturday night before going to bed, and the death was confirmed by a doctor who later examined her at home.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385489/kasaragod-woman-dies-heart-attack)