---
title: "ഹോസ്റ്റൽ സമരത്തിന് പിന്നിൽ ദുരൂഹത; അക്രമികളെ പോലീസ് നോക്കിനിന്നു; ചെന്നിത്തലയ്ക്ക് കത്തയച്ച് പിണറായി വിജയൻ"
english_title: "University hostel clash: Pinarayi writes to Chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385487/university-hostel-clash-pinarayi-letter"
published_at: "2026-10-04T15:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2280d518d4_university-hostel-clash-pinarayi-letter.jpg"
keywords: ["UniversityHostel", "PinarayiVijayan", "RameshChennithala", "YouthCongress", "KeralaPolice"]
---

# ഹോസ്റ്റൽ സമരത്തിന് പിന്നിൽ ദുരൂഹത; അക്രമികളെ പോലീസ് നോക്കിനിന്നു; ചെന്നിത്തലയ്ക്ക് കത്തയച്ച് പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പോലീസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും വിഷയത്തിൽ അടിയന്തര ശ്രദ്ധയും കർശന ഇടപെടലും വേണമെന്നും പിണറായി കത്തിൽ ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം: **യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പോലീസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും വിഷയത്തിൽ അടിയന്തര ശ്രദ്ധയും കർശന ഇടപെടലും വേണമെന്നും പിണറായി കത്തിൽ ആവശ്യപ്പെട്ടു.

ഹോസ്റ്റൽ പരിസരത്തുനിന്ന് യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയതിൽ ദുരൂഹതയുണ്ടെന്നും ഇതിന് പോലീസ് അനുമതി ഉണ്ടായിരുന്നോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷം നോക്കി നിൽക്കുകയല്ലാതെ അക്രമികളെ പോലീസ് തടഞ്ഞില്ലെന്നും ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നും കത്തിൽ പറയുന്നു. പോലീസ് തേർവാഴ്ചക്കെതിരെ പ്രതിഷേധിച്ച കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയപ്പോൾ യൂത്ത് കോൺഗ്രസിനോട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചു.

പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന എസ്ഐയുടെ ഭീഷണി രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Pinarayi Vijayan has written to Home Minister Ramesh Chennithala over the clash at the university hostel, alleging a planned and one-sided attack by the Youth Congress and police. He has demanded an urgent probe into the incident, including whether the police had permitted the protest, and called for strict action against those responsible.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385487/university-hostel-clash-pinarayi-letter)