---
title: "വീട് നിർമാണത്തിനിടെ അസ്വസ്ഥത; കാസർഗോഡ് ലോറി ഡ്രൈവർ മരിച്ചു"
english_title: "Lorry Driver Dies After Falling Ill During House Construction in Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385479/lorry-driver-dies-house-construction-kasaragod"
published_at: "2026-10-04T14:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac21589aa26b_lorry-driver-dies-house-construction-kasaragod.jpg"
keywords: ["Kasaragod", "LorryDriver", "HouseConstruction", "Ambalathara", "Kanhangad"]
---

# വീട് നിർമാണത്തിനിടെ അസ്വസ്ഥത; കാസർഗോഡ് ലോറി ഡ്രൈവർ മരിച്ചു

> **Lead Summary:** **അമ്പലത്തറ: **വീട് നിർമാണത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ലോറി ഡ്രൈവർ മരിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ സക്കരിയ ആണ് മരിച്ചത്.സ്വന്തം വീട് നിർമാണത്തിനിടെ ജോലികളിൽ ഏർപ്പെട്ടിരുന്ന സക്കരിയയ്ക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

## Article Content

**അമ്പലത്തറ: **വീട് നിർമാണത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ലോറി ഡ്രൈവർ മരിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ സക്കരിയ ആണ് മരിച്ചത്.സ്വന്തം വീട് നിർമാണത്തിനിടെ ജോലികളിൽ ഏർപ്പെട്ടിരുന്ന സക്കരിയയ്ക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ഉടനടി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഭാര്യ: റംസീന. മക്കൾ: ഫിദ, ഷിബ്ന, ഷിഫ്ന, ഫാത്തിമ. സഹോദരങ്ങൾ: സുബൈദ, സഫിയ, സുഹ്റ. മയ്യിത്ത് നിസ്കാരവും ഖബറടക്കവും ഞായറാഴ്ച രാവിലെ പാറപ്പള്ളി ജമാഅത്ത് പള്ളിയിൽ നടക്കും.

A lorry driver from Ambalathara’s Parappally, Zakariya (45), died after falling ill while working on his house construction. He was taken to a private hospital in Kanhangad but could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385479/lorry-driver-dies-house-construction-kasaragod)