---
title: "വേനലിൽ ഉന്മേഷം പകരാൻ സാത്തുക്കുടി ജ്യൂസ്; അറിയാം റെസിപ്പിയും ആരോഗ്യഗുണങ്ങളും"
english_title: "Satukudi Juice for Summer Refreshment; Recipe and Health Benefits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385475/sathukudi-juice-summer-refreshment"
published_at: "2026-10-04T14:09:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2114c35375_sathukudi-juice-summer-refreshment.jpg"
keywords: ["CitrusJuice", "SummerDrink", "HealthyRecipe", "VitaminC", "Hydration", "SathukudiJuice"]
---

# വേനലിൽ ഉന്മേഷം പകരാൻ സാത്തുക്കുടി ജ്യൂസ്; അറിയാം റെസിപ്പിയും ആരോഗ്യഗുണങ്ങളും

> **Lead Summary:** ** **വേനൽച്ചൂടിൽ ആരോഗ്യവും ഉന്മേഷവും പകരുന്ന പാനീയമായി സാത്തുക്കുടി ജ്യൂസ് വീണ്ടും തരംഗമാകുന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെയാണ് സാത്തുക്കുടി വീണ്ടും ശ്രദ്ധ നേടിയത്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ ഉൾപ്പെടുന്ന സിട്രസ് കുടുംബത്തിലെ പ്രധാന അംഗമാണ് സാത്തുക്കുടി. മോസമ്പി, മധുരനാരങ്ങ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

## Article Content

** **വേനൽച്ചൂടിൽ ആരോഗ്യവും ഉന്മേഷവും പകരുന്ന പാനീയമായി സാത്തുക്കുടി ജ്യൂസ് വീണ്ടും തരംഗമാകുന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെയാണ് സാത്തുക്കുടി വീണ്ടും ശ്രദ്ധ നേടിയത്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ ഉൾപ്പെടുന്ന സിട്രസ് കുടുംബത്തിലെ പ്രധാന അംഗമാണ് സാത്തുക്കുടി. മോസമ്പി, മധുരനാരങ്ങ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

ആവശ്യമായ ചേരുവകൾ:

*സാത്തുക്കുടി - 4 എണ്ണം*

*തേൻ അല്ലെങ്കിൽ പഞ്ചസാര - ആവശ്യത്തിന്*

*ഇഞ്ചി നീര് - അര ടീസ്പൂൺ*

*കുരുമുളക് പൊടി - ഒരു നുള്ള്*

*ഉപ്പ് - ഒരു നുള്ള്*

*തണുത്ത വെള്ളം / ഐസ് ക്യൂബ്സ് *

*സാത്തുക്കുടി ജ്യൂസ് തയ്യാറാക്കുന്ന വിധം*

സാത്തുക്കുടി നല്ലതുപോലെ കഴുകി രണ്ടായി മുറിക്കുക. ഒരു ജ്യൂസറിന്റെ സഹായത്തോടെയോ കൈ കൊണ്ടോ നീര് പിഴിഞ്ഞെടുക്കുക. കുരു കയ്പ്പ് ഉണ്ടാക്കാതിരിക്കാൻ അധികം പിഴിയരുത്. ഈ ജ്യൂസിലേക്ക് തണുത്ത വെള്ളം, ഒരു നുള്ള് ഉപ്പ്, കുരുമുളക് പൊടി, ഇഞ്ചി നീര് എന്നിവ ചേർക്കുക. മധുരത്തിന് ആവശ്യമെങ്കിൽ അൽപം തേൻ ചേർത്ത് നന്നായി ഇളക്കുക. ഐസ് ക്യൂബ്സ് ഇട്ട് തണുപ്പോടെ വിളമ്പാം. പുതിനയില കൊണ്ട് അലങ്കരിച്ചാൽ കൂടുതൽ മനോഹരമാകും.

ടിപ്പ്: കൂടുതൽ ആരോഗ്യഗുണം ലഭിക്കാൻ പഞ്ചസാര ഒഴിവാക്കി തേൻ ചേർക്കുന്നതാണ് നല്ലത്. കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയാണിത്.

സാത്തുക്കുടിയുടെ ആരോഗ്യഗുണങ്ങൾ:

വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് സാത്തുക്കുടി. ശരീരത്തിലെ ജലാംശം നിലനിർത്താനും വേനൽക്ഷീണവും നിർജലീകരണവും തടയാനും ഇത് മികച്ചതാണ്. വിറ്റാമിൻ സി ധാരാളമുള്ളതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ശരീരഭാരം നിയന്ത്രിക്കാനും സാത്തുക്കുടി ഉത്തമമാണ്.

Sathukudi juice is emerging as a refreshing summer drink that helps beat heat and dehydration. The article explains an easy recipe and highlights its nutritional benefits, including vitamin C, potassium, fiber, and antioxidants.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385475/sathukudi-juice-summer-refreshment)