---
title: "നടുക്കുന്ന കൊലപാതകം...! വയനാട് പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ തർക്കം, വെട്ടേറ്റ ഒരാൾ മരിച്ചു"
english_title: "Pulppally Drinking Dispute Turns Deadly; One Dies After Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385459/wayanad-pulpally-drinking-clash-death-"
published_at: "2026-10-04T12:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1f4d904418_wayanad-pulpally-drinking-clash-death.jpg"
keywords: ["WayanadNews", "Pulpally", "PoliceInvestigation", "CrimeReport", "KeralaNews"]
---

# നടുക്കുന്ന കൊലപാതകം...! വയനാട് പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ തർക്കം, വെട്ടേറ്റ ഒരാൾ മരിച്ചു

> **Lead Summary:** **വയനാട്: **പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയ്ക്കിടെ മരിച്ചു. കൊല്ലം സ്വദേശി ഷഫീഖിനും താമരശ്ശേരി സ്വദേശി ലൈജുവിനുമാണ് വെട്ടേറ്റത്. ലൈജുവാണ് മരിച്ചത്.ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം.

## Article Content

**വയനാട്: **പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയ്ക്കിടെ മരിച്ചു. കൊല്ലം സ്വദേശി ഷഫീഖിനും താമരശ്ശേരി സ്വദേശി ലൈജുവിനുമാണ് വെട്ടേറ്റത്. ലൈജുവാണ് മരിച്ചത്.ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് ലൈജു മരിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. തർക്കത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.

A dispute during drinking in Pulppally, Wayanad, left two people injured in a knife attack. One of them, identified as Liju from Thamarassery, died while undergoing treatment at Kozhikode Medical College Hospital. Police are investigating the circumstances that led to the clash.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385459/wayanad-pulpally-drinking-clash-death-)