---
title: "ജ്വല്ലറിയിൽ പോകുന്നവർക്ക് ആശ്വാസം! സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു"
english_title: "Relief for Jewellery Buyers: Gold Price Unchanged Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385448/gold-price-remains-unchanged-today"
published_at: "2026-10-04T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1dd819fecf_gold-price-remains-unchanged-today.jpg"
keywords: ["GoldPrice", "KeralaEconomy", "JewelleryMarket", "PreciousMetals", "MarketUpdate"]
---

# ജ്വല്ലറിയിൽ പോകുന്നവർക്ക് ആശ്വാസം! സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു

> **Lead Summary:** ** **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,09,400 രൂപയിലും ഗ്രാമിന് 13,675 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലത്തെ അതേ നിരക്കിൽ തന്നെയാണ് ഇന്നും വില തുടരുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു.

## Article Content

** **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,09,400 രൂപയിലും ഗ്രാമിന് 13,675 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലത്തെ അതേ നിരക്കിൽ തന്നെയാണ് ഇന്നും വില തുടരുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു.

ഇന്നലെ ഒറ്റയടിക്ക് 800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. അതിന് ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്.2026 ജനുവരി 29നായിരുന്നു സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ സ്വർണവിലയെ നേരിട്ട് ബാധിക്കാറുണ്ട്.

പശ്ചിമേഷ്യൻ യുദ്ധം, ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങൾ, നിക്ഷേപകരുടെ താത്പര്യങ്ങൾ എന്നിവയെല്ലാം സ്വർണവിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് എല്ലാവരും കാണുന്നത്. അതുകൊണ്ട് തന്നെ വില കൂടിയാലും ആളുകൾ സ്വർണം വാങ്ങി സൂക്ഷിക്കുന്നത് പതിവാണ്. വിലയിൽ ഇടിവുണ്ടായാലും ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ നല്ലൊരു തുക നൽകേണ്ടി വരും. ജ്വല്ലറികൾക്കും ഡിസൈനുകൾക്കും അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും.

Gold prices in Kerala remained unchanged today at ₹1,09,400 per sovereign and ₹13,675 per gram. The article notes that prices had jumped by ₹800 yesterday and have seen sharp swings in recent days, influenced by global market trends.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385448/gold-price-remains-unchanged-today)