---
title: "ജില്ല മാറി കച്ചവടം, ലോഡ്ജിൽ ഒളിച്ചു താമസം; 80,000 രൂപയും ത്രാസുമായി ലഹരി ഡീലർ കോഴിക്കോട് പൊലീസ് പിടിയിൽ"
english_title: "Drug Dealer Caught in Kozhikode After Operating Across Districts and Hiding in Lodge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385447/drug-dealer-caught-kozhikode-lodge-mdma-"
published_at: "2026-10-04T10:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1dc83f134e_drug-dealer-caught-kozhikode-lodge-mdma-.jpg"
keywords: ["MDMAArrest", "KozhikodePolice", "DrugTrafficking", "OperationThoofan", "KeralaCrime", "MDMA", "DrugBust"]
---

# ജില്ല മാറി കച്ചവടം, ലോഡ്ജിൽ ഒളിച്ചു താമസം; 80,000 രൂപയും ത്രാസുമായി ലഹരി ഡീലർ കോഴിക്കോട് പൊലീസ് പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയിൽ 600.21 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിലായെന്ന് പൊലീസ്. മലപ്പുറം മക്കട നടുവത്ത് കണ്ടിയിൽ മുഹമ്മദ് ഷാഫി ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് വിൽപനക്കായി സൂക്ഷിച്ച എംഡിഎംഎയും 80,160 രൂപയും ഇലക്ട്രോണിക് ത്രാസും പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

## Article Content

**കോഴിക്കോട്: **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയിൽ 600.21 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിലായെന്ന് പൊലീസ്. മലപ്പുറം മക്കട നടുവത്ത് കണ്ടിയിൽ മുഹമ്മദ് ഷാഫി ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് വിൽപനക്കായി സൂക്ഷിച്ച എംഡിഎംഎയും 80,160 രൂപയും ഇലക്ട്രോണിക് ത്രാസും പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. നെല്ലിക്കോട് ടി പി കുമാരൻ നായർ റോഡിലെ ലോഡ്ജിലെത്തിയ പൊലീസിനെ കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് വിവരം. സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പി സി ചാക്കോയുടെ നേതൃത്വത്തിലെ ഡാൻസാഫും, മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഡൽഹി, ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് മൊത്തമായി എംഡിഎംഎ എത്തിക്കുന്ന സംഘങ്ങളിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് വാങ്ങി വിൽപന നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. പിടിക്കപ്പെടാതിരിക്കാൻ ജില്ല മാറിയാണ് ഇയാൾ ലഹരി ഇടപാടുകൾ നടത്തിയിരുന്നത്.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സി എം യൂനുസ്, അസി. സബ് ഇൻസ്പെക്ടർ സജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനോയ് സാമുവൽ, വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ കിഷോർ, രഞ്ജു, ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സുനോജ്, സരുൺ, ശ്രീശാന്ത്, ലതീഷ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Police in Kozhikode arrested a Malappuram native with 600.21 grams of MDMA, cash, and an electronic weighing scale during Operation Thoofan. Officials said he had been under DANSAF surveillance and was buying drugs in bulk from interstate networks for resale in Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385447/drug-dealer-caught-kozhikode-lodge-mdma-)