---
title: "പൊക്കിയല്ലോ നേതാക്കളേ ...! വണ്ണപ്പുറത്ത് എംഡിഎംഎയുമായി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് ഉൾപ്പെടെ മൂന്ന് ലീഗ് പ്രവർത്തകർ പിടിയിൽ"
english_title: "Three League Workers Arrested With MDMA in Vannappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385437/vannappuram-mdma-three-league-workers-arrested"
published_at: "2026-10-04T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1cf206175b_vannappuram-mdma-three-league-workers-arrested.jpg"
keywords: ["MDMA", "DrugBust", "Idukki", "PoliceRaid", "KeralaNews"]
---

# പൊക്കിയല്ലോ നേതാക്കളേ ...! വണ്ണപ്പുറത്ത് എംഡിഎംഎയുമായി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് ഉൾപ്പെടെ മൂന്ന് ലീഗ് പ്രവർത്തകർ പിടിയിൽ

> **Lead Summary:** **ഇടുക്കി: **വണ്ണപ്പുറത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകർ പോലീസ് പിടിയിലായി. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമ്മാസ്, കബീർ എന്നിവരെയാണ് ലഹരിമരുന്നുമായി അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡും കാളിയാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

## Article Content

**ഇടുക്കി: **വണ്ണപ്പുറത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകർ പോലീസ് പിടിയിലായി. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമ്മാസ്, കബീർ എന്നിവരെയാണ് ലഹരിമരുന്നുമായി അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡും കാളിയാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

വണ്ണപ്പുറം പള്ളിക്ക് സമീപത്തുള്ള വാടകവീട്ടിൽ വെച്ച് ഇവർ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടതെന്ന് പോലീസ് പറയുന്നു. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം വീട് വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഇയാളിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റിലായ റാഫി വണ്ണപ്പുറം പഞ്ചായത്ത് 16-ാം വാർഡ് അംഗത്തിന്റെ ഭർത്താവാണ്. ഇയാളെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

അറസ്റ്റിലായ റാഫിക്ക് മുൻപും രാസലഹരി വിൽപന നടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. മുൻപ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനകളിൽ ലഹരി ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നതായും, എറണാകുളം വഴക്കാലയിൽ വെച്ച് എംഡിഎംഎയുമായി മുൻപും പിടിയിലായിട്ടുണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രദേശത്ത് പ്രതിഷേധവുമായി രംഗത്തെത്തി. പിടിയിലായവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

**English Summary:**

Three Muslim League workers were arrested in Vannappuram, Idukki, after police seized 1.5 grams of MDMA during a joint raid by the Thodupuzha DySP squad and Kaliyar police. One of the arrested men is the husband of a Vannappuram panchayat ward member, and police are probing the source of the drugs.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385437/vannappuram-mdma-three-league-workers-arrested)