---
title: "ശ്രീകണ്ഠപുരം ചെയർമാനെ കൈയേറ്റം ചെയ്ത സംഭവം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം"
english_title: "Inquiry Ordered Over Alleged Police Assault on Sreekandapuram Chairperson"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385430/sreekandapuram-chairperson-police-assault-inquiry"
published_at: "2026-10-04T08:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1c29a694bc_sreekandapuram-chairperson-police-assault-inquiry.jpg"
keywords: ["PoliceInquiry", "Sreekandapuram", "MunicipalChairman", "YouthCongress"]
---

# ശ്രീകണ്ഠപുരം ചെയർമാനെ കൈയേറ്റം ചെയ്ത സംഭവം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

> **Lead Summary:** **കണ്ണൂർ: **ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണനെ സംഘർഷത്തിനിടെ പൊലീസ് കൈയേറ്റം ചെയ്തുവെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. കണ്ണൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.

## Article Content

**കണ്ണൂർ: **ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണനെ സംഘർഷത്തിനിടെ പൊലീസ് കൈയേറ്റം ചെയ്തുവെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. കണ്ണൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.

സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ നഗരസഭ ചെയർമാനെ പൊലീസ് കൈയേറ്റം ചെയ്തുവെന്നാണ് പ്രധാന പരാതി. ശ്രീകണ്ഠപുരം സിഐ, എസ്ഐ, പയ്യാവൂർ പ്രിൻസിപ്പൽ എസ്ഐ എന്നിവർക്കെതിരെയാണ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. ഈ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തിയിരുന്നു.

An internal inquiry has been launched into allegations that police manhandled Sreekandapuram municipality chairman E.V. Ramakrishnan during a clash. The Kannur Rural District Crime Branch DYSP has been assigned to investigate the complaint against several officers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385430/sreekandapuram-chairperson-police-assault-inquiry)