---
title: "ചതിച്ച് കൈക്കലാക്കിയല്ലേ...? വിവാഹവാഗ്ദാനം നൽകി പ്രവാസി ഉദ്യോഗസ്ഥയുടെ 43 ലക്ഷവും അഞ്ച് പവനും കവർന്നു; 45-കാരൻ അറസ്റ്റിൽ"
english_title: "Man Arrested for Cheating Mumbai Woman of ₹43 Lakh and Gold on Marriage Promise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385428/marriage-promise-fraud-shoranur-arrest"
published_at: "2026-10-04T08:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1bf0ce1940_marriage-promise-fraud-shoranur-arrest.jpg"
keywords: ["MarriageFraud", "ShoranurPolice", "GoldTheft", "CyberCheating", "KeralaCrime"]
---

# ചതിച്ച് കൈക്കലാക്കിയല്ലേ...? വിവാഹവാഗ്ദാനം നൽകി പ്രവാസി ഉദ്യോഗസ്ഥയുടെ 43 ലക്ഷവും അഞ്ച് പവനും കവർന്നു; 45-കാരൻ അറസ്റ്റിൽ

> **Lead Summary:** **ഷൊർണൂർ: **വിവാഹവാഗ്‌ദാനം നൽകി മുംബൈ സ്വദേശിനിയായ യുവതിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ പട്ടാമ്പി സ്വദേശിയായ യുവാവിനെ ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു. മേലേ പട്ടാമ്പി ആലിക്കൽ സ്വദേശി മുഹമ്മദ് അമീറിനെയാണ് പോലീസ് സംഘം പിടികൂടിയത്. സുഹൃത്ത് വഴി പരിചയപ്പെട്ട യുവതിയെ വ്യാജ വാഗ്ദാനങ്ങൾ നൽകി സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന പരാതിയിലാണ് നടപടി.

## Article Content

**ഷൊർണൂർ: **വിവാഹവാഗ്‌ദാനം നൽകി മുംബൈ സ്വദേശിനിയായ യുവതിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ പട്ടാമ്പി സ്വദേശിയായ യുവാവിനെ ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു. മേലേ പട്ടാമ്പി ആലിക്കൽ സ്വദേശി മുഹമ്മദ് അമീറിനെയാണ് പോലീസ് സംഘം പിടികൂടിയത്. സുഹൃത്ത് വഴി പരിചയപ്പെട്ട യുവതിയെ വ്യാജ വാഗ്ദാനങ്ങൾ നൽകി സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന പരാതിയിലാണ് നടപടി.

മുംബൈയിലെ സ്വകാര്യ കമ്പനിയിൽ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്ന യുവതി വെള്ളിയാഴ്ച രാവിലെയോടെ നേരിട്ട് ഷൊർണൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മുൻപ് പരിചയമുണ്ടായിരുന്ന അമീർ പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സൗഹൃദം പുതുക്കുകയും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് തന്നിൽ നിന്ന് 43 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും കൈക്കലാക്കുകയുമായിരുന്നു എന്ന് യുവതി നൽകിയ മൊഴിയിൽ പറയുന്നു.

പരാതിക്കാരി നൽകിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കേസെടുത്ത ഷൊർണൂർ പോലീസ് ഉടനടി പ്രതിയായ മുഹമ്മദ് അമീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

**English Summary:**

The Shoranur Police arrested 45-year-old Muhammad Amir from Mele Pattambi for allegedly cheating a Mumbai-based woman of Rs 43 lakh and five sovereigns of gold. The woman, who works for a private firm in Mumbai, said he befriended her through social media, promised marriage, and exploited her financially and sexually.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385428/marriage-promise-fraud-shoranur-arrest)