---
title: "'ഡിസംബറിൽ വീട്ടിലെത്താനിരുന്നതാണ്, പക്ഷേ എത്തിയത് മരണവാർത്ത'; ജെയ്സിമോൾ മടങ്ങിയത് അമ്മയെയും ഭർത്താവിനെയും മൂന്ന് കുരുന്നുകളെ തനിച്ചാക്കി"
english_title: "Jaisymol, Set to Return in December, Comes Home in Tragedy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385425/jaisymol-saudi-accident-death"
published_at: "2026-10-04T07:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1b73461a2f_jaisymol-saudi-accident-death.jpg"
keywords: ["SaudiAccident", "KottayamNurse", "JaisymolMathew", "RoadCrash", "MigrantWorker"]
---

# 'ഡിസംബറിൽ വീട്ടിലെത്താനിരുന്നതാണ്, പക്ഷേ എത്തിയത് മരണവാർത്ത'; ജെയ്സിമോൾ മടങ്ങിയത് അമ്മയെയും ഭർത്താവിനെയും മൂന്ന് കുരുന്നുകളെ തനിച്ചാക്കി

> **Lead Summary:** > **കോട്ടയം: ** "ഷോപ്പിങ്ങിന് പോകാൻ ഇറങ്ങുകയാണ്, തിരികെ വന്നിട്ട് വിളിക്കാം അമ്മേ..." ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഫോണിൽ സംസാരിക്കുമ്പോൾ കോട്ടയം കിടങ്ങൂർ സ്വദേശിനി ജെയ്സിമോൾ അവസാനമായി പറഞ്ഞ വാക്കുകളാണിത്. എന്നാൽ ആ സംഭാഷണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ എത്തിയത് കുടുംബത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ച മരണവാർത്തയായിരുന്നു. സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജെയ്സിമോൾ കൊല്ലപ്പെട്ട വിവരമറിഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് ഭർത്താവ് ഫ്രെഡിയും അമ്മ ഏലിയാമ്മയും മൂന്ന് കുരുന്നുകളും.

## Article Content

> **കോട്ടയം: ** "ഷോപ്പിങ്ങിന് പോകാൻ ഇറങ്ങുകയാണ്, തിരികെ വന്നിട്ട് വിളിക്കാം അമ്മേ..." ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഫോണിൽ സംസാരിക്കുമ്പോൾ കോട്ടയം കിടങ്ങൂർ സ്വദേശിനി ജെയ്സിമോൾ അവസാനമായി പറഞ്ഞ വാക്കുകളാണിത്. എന്നാൽ ആ സംഭാഷണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ എത്തിയത് കുടുംബത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ച മരണവാർത്തയായിരുന്നു. സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജെയ്സിമോൾ കൊല്ലപ്പെട്ട വിവരമറിഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് ഭർത്താവ് ഫ്രെഡിയും അമ്മ ഏലിയാമ്മയും മൂന്ന് കുരുന്നുകളും.

സൗദിയിലെ തായിഫ്–റാനിയ റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നഴ്സുമാർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം അതിവേഗത്തിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പലതവണ കരണം മറിഞ്ഞ് തകർന്ന വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണപ്പെടുകയായിരുന്നുവെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. അപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ട് നഴ്സുമാർ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.

പാലാ കിടങ്ങൂർ മറ്റത്തിൽ ജെയ്സിമോൾ മാത്യു (46), വേദഗിരി കല്ലാമ്പാറ ആനചെരിഞ്ഞകുന്നേൽ ജോബിന ജോണി (27), തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്‌സിബ ദേവമണി (33), സൗദി പൗരനായ ഡ്രൈവർ ഖാലിദ് എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. മരിച്ചവരെല്ലാം സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിസ്പെൻസറികളിലെ ജീവനക്കാരാണ്.

കഴിഞ്ഞ 18 വർഷമായി സൗദിയിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജെയ്സിമോൾ. ഇളപ്പാനിയിൽ താമസിക്കുന്ന കൊണ്ടൂർ പരേതനായ മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ്. ഭർതൃപിതാവിന്റെ മരണത്തെത്തുടർന്ന് നാലുമാസം മുൻപാണ് 15 ദിവസത്തെ അവധിക്ക് ജെയ്സിമോൾ അവസാനമായി നാട്ടിലെത്തിയത്. വരും ഡിസംബർ 26-ന് വീണ്ടും നാട്ടിലെത്താനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം ഈ കുടുംബത്തെ തേടിയെത്തിയത്. ജസ്റ്റീന (17), ജൂഡിത്ത് (13), ജോഷ്വ (8) എന്നിവരാണ് ജെയ്സിമോളുടെ മക്കൾ.

**English Summary:**

A tragic road accident on Saudi Arabia’s Taif-Raniya road killed five people, including Kottayam native nurse Jaisymol Mathew, who had worked in the kingdom for 18 years. She was due to return home on December 26, but her family instead received the devastating news of her death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385425/jaisymol-saudi-accident-death)