---
title: "വിരൽ ചൂണ്ടുന്നത് 20 വർഷം മുൻപത്തെ ഫയലുകളിലേക്ക്; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം"
english_title: "Vigilance Probe Ordered Against Gyanesh Kumar; 20-Year-Old Files Reopened"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385423/vigilance-probe-gyanesh-kumar-files-reopened"
published_at: "2026-10-04T07:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1b463daf12_vigilance-probe-gyanesh-kumar-files-reopened.jpg"
keywords: ["GyaneshKumar", "VigilanceProbe", "KeralaGovernment", "CorruptionAllegations", "ElectionCommission"]
---

# വിരൽ ചൂണ്ടുന്നത് 20 വർഷം മുൻപത്തെ ഫയലുകളിലേക്ക്; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

> **Lead Summary:** **തിരുവനന്തപുരം: മു**ഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച കാലയളവിൽ അദ്ദേഹം ഗുരുതരമായ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കേസിൽ തുടരന്വേഷണം നടത്തുന്നതിനായി വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഉയർന്നുവന്ന അന്വേഷണങ്ങളെല്ലാം ഗ്യാനേഷ് കുമാർ തന്റെ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരൻ ഉയർന്ന പ്രധാന ആരോപണം.

## Article Content

**തിരുവനന്തപുരം: മു**ഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച കാലയളവിൽ അദ്ദേഹം ഗുരുതരമായ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കേസിൽ തുടരന്വേഷണം നടത്തുന്നതിനായി വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഉയർന്നുവന്ന അന്വേഷണങ്ങളെല്ലാം ഗ്യാനേഷ് കുമാർ തന്റെ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരൻ ഉയർന്ന പ്രധാന ആരോപണം.

മലയൻകീഴ് വേണുഗോപാലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിന് പരാതി നൽകിയിരിക്കുന്നത്. ഗ്യാനേഷിന്റെ പേരിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിജിലൻസ് കേസുകളിലും വിശദമായ തുടരന്വേഷണം വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മുൻപ് വലിയ വിവാദങ്ങൾക്ക് വഴിവെച്ച കെഎസ്ടിപി (KSTP) പ്രൊജക്റ്റ്‌‌ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വിജിലൻസ് സംഘം പുനരന്വേഷണം നടത്തും.

കൂടാതെ, കേസിനോട് അനുബന്ധിച്ച് മുൻപ് നടന്ന മലേഷ്യൻ എഞ്ചിനീയറുടെ ആത്മഹത്യയെക്കുറിച്ചും പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം. മരിക്കുന്നതിന് മുൻപ് എഞ്ചിനീയർ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് വ്യക്തമായി പരാമർശിച്ചിരുന്നിട്ടും അന്ന് ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.

ദേശീയ തലത്തിൽ ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ പ്രക്ഷോഭ പരമ്പരകൾ അരങ്ങേറുന്നതിനിടെയാണ് സംസ്ഥാനത്ത് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് നടന്ന വിജിലൻസ് അന്വേഷണ ഫയലുകൾ ആഭ്യന്തര വകുപ്പ് വീണ്ടും പുനഃപരിശോധിക്കുകയാണ്. മലേഷ്യൻ എഞ്ചിനിയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 2006-ൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ വിവരങ്ങളാണ് ഉദ്യോഗസ്ഥർ നിലവിൽ ശേഖരിച്ചുവരുന്നത്.

**English Summary:**

The Kerala government has ordered a Vigilance probe against Chief Election Commissioner Gyanesh Kumar over alleged corruption during his time as an IAS officer in the state. The investigation will revisit older cases, including the KSTP project scam and the suicide of a Malaysian engineer, as the Home Department reviews two-decade-old files.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385423/vigilance-probe-gyanesh-kumar-files-reopened)