---
title: "ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സന്ധു വെടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകത്തിന് പിന്നിൽ ബൈക്കിലെത്തിയ അജ്ഞാതർ"
english_title: "Influencer and Makeup Artist Mad Sandhu Shot Dead in Amritsar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385416/influencer-mad-sandhu-shot-dead"
published_at: "2026-10-04T06:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1aadbd4136_influencer-mad-sandhu-shot-dead.jpg"
keywords: ["Influencer", "MakeupArtist", "PunjabNews", "Amritsar", "LGBTQRights"]
---

# ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സന്ധു വെടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകത്തിന് പിന്നിൽ ബൈക്കിലെത്തിയ അജ്ഞാതർ

> **Lead Summary:** **ഛണ്ഡിഗഡ്: **പഞ്ചാബിലെ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു (മധുസൂദൻ) വെടിയേറ്റ് മരിച്ചു. അമൃത്‌സറിൽ വെച്ച് ബൈക്കിലെത്തിയ രണ്ടാൾ അടങ്ങുന്ന അജ്ഞാത സംഘമാണ് ഇയാൾക്ക് നേരെ വെടിയുതിർത്തത്. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന സന്ധുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇയാൾ റോഡിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

## Article Content

**ഛണ്ഡിഗഡ്: **പഞ്ചാബിലെ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു (മധുസൂദൻ) വെടിയേറ്റ് മരിച്ചു. അമൃത്‌സറിൽ വെച്ച് ബൈക്കിലെത്തിയ രണ്ടാൾ അടങ്ങുന്ന അജ്ഞാത സംഘമാണ് ഇയാൾക്ക് നേരെ വെടിയുതിർത്തത്. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന സന്ധുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇയാൾ റോഡിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അഡീഷണൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സിരിവെന്നെല വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല.

പഞ്ചാബി, മുംബൈ സിനിമാ മേഖലകളിൽ സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും പ്രവർത്തിച്ചാണ് സന്ധു കരിയർ ആരംഭിക്കുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയാണ് ഇയാൾ ജനപ്രീതി നേടിയത്. ഫാഷൻ, ലിംഗസമത്വം, എൽജിബിടിക്യു പ്ലസ് അവകാശങ്ങൾ എന്നിവയെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന സന്ധുവിന് നേരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിട്ടിരുന്നു. എന്നാൽ താനൊരു സ്വവർഗാനുരാഗിയാണെന്ന കാര്യം തുറന്നുപറയാൻ ഇയാൾ മടിച്ചിരുന്നില്ല.

**English Summary:**

Mad Sandhu, a popular Punjab-based social media influencer and makeup artist, was shot dead by unidentified assailants in Amritsar on Saturday evening. Police said two men on a motorcycle opened fire, and an investigation is underway to identify the attackers and determine the motive.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385416/influencer-mad-sandhu-shot-dead)