---
title: "ഡ്യൂട്ടി സമയത്ത് കൊടിപിക്കാൻ ഓടി...! മന്ത്രി ഒ ജെ ജനീഷിനെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താത്കാലിക ഡോക്ടറെ പുറത്താക്കി"
english_title: "Temporary Doctor Dismissed Over Black Flag Protest Against Minister O J Janeesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385414/temporary-doctor-dismissed-black-flag-protest"
published_at: "2026-10-04T06:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1a5fb4ba10_temporary-doctor-dismissed-black-flag-protest.jpg"
keywords: ["KasaragodHospital", "OJJaneesh", "BlackFlagProtest", "NHM", "YouthCongress"]
---

# ഡ്യൂട്ടി സമയത്ത് കൊടിപിക്കാൻ ഓടി...! മന്ത്രി ഒ ജെ ജനീഷിനെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താത്കാലിക ഡോക്ടറെ പുറത്താക്കി

> **Lead Summary:** **കാസർഗോഡ്: **മന്ത്രി ഒ ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. കാസർഗോഡ് ജില്ലാ ആശുപത്രിയിലെ ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ ദന്തൽ സർജനായി ജോലി ചെയ്തിരുന്ന ഡോ. സിദ്ധാർഥ് രവീന്ദ്രനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

**കാസർഗോഡ്: **മന്ത്രി ഒ ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. കാസർഗോഡ് ജില്ലാ ആശുപത്രിയിലെ ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ ദന്തൽ സർജനായി ജോലി ചെയ്തിരുന്ന ഡോ. സിദ്ധാർഥ് രവീന്ദ്രനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ മന്ത്രി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും മന്ത്രിയുടെ വാഹനത്തിന് നേരെ എടുത്തുചാടുകയും ചെയ്തത്. ഈ പ്രതിഷേധത്തിൽ ഡോ. സിദ്ധാർഥ് രവീന്ദ്രനും നേരിട്ട് പങ്കെടുത്തിരുന്നു. ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ ഡോക്ടർ ലംഘിച്ചതായി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ, ഡോക്ടർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഇത്തരമൊരു നടപടി. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും അധികൃതർക്ക് പരാതി നൽകിയിരുന്നതായാണ് റിപ്പോർട്ട്.

**English Summary:**

A temporary dental surgeon at Kasaragod District Hospital has been dismissed for taking part in a black flag protest against Minister O J Janeesh in Kanhangad. Authorities said Dr. Sidharth Raveendran violated service contract rules, citing a police FIR, visual evidence and a complaint from Youth Congress.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385414/temporary-doctor-dismissed-black-flag-protest)